പൊങ്കാലയിടുമ്പോള്‍ ഏത് വസ്ത്രം ധരിക്കുന്നതാണ് ഉത്തമം? ഇക്കാര്യം അറിഞ്ഞുവെക്കാം | Attukal Pongala 2025, what is the best attire to wear while offering Pongala Malayalam news - Malayalam Tv9

Attukal Pongala 2025: പൊങ്കാലയിടുമ്പോള്‍ ഏത് വസ്ത്രം ധരിക്കുന്നതാണ് ഉത്തമം? ഇക്കാര്യം അറിഞ്ഞുവെക്കാം

Published: 

10 Mar 2025 20:27 PM

Best Dress to Wear in Attukal Pongala: 2025ലെ ആറ്റുകാല്‍ പൊങ്കാല സമര്‍പ്പണത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ആത്മശുദ്ധിയോടെ ഓരോ ഭക്തരും സമര്‍പ്പിക്കുന്ന പൊങ്കാലയിലൂടെ ദേവി അവരുടെ കണ്ണീരൊപ്പുമെന്നാണ് വിശ്വാസം. പൊങ്കാല സമര്‍പ്പണവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്.

1 / 5ഒന്‍പത് ദിവസത്തെ വ്രതം അനുഷ്ഠിച്ച് ആത്മശുദ്ധിയോടെ വേണം പൊങ്കാല സമര്‍പ്പിക്കാന്‍. വ്രതമെടുക്കുമ്പോള്‍ ദിവസത്തില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിക്കുകയും വിശക്കുകയാണെങ്കില്‍ ബാക്കി സമയങ്ങളില്‍ ഫലവര്‍ഗങ്ങള്‍ കഴിക്കുന്നതുമാണ് രീതി. (Image Credits: Social Media)

ഒന്‍പത് ദിവസത്തെ വ്രതം അനുഷ്ഠിച്ച് ആത്മശുദ്ധിയോടെ വേണം പൊങ്കാല സമര്‍പ്പിക്കാന്‍. വ്രതമെടുക്കുമ്പോള്‍ ദിവസത്തില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിക്കുകയും വിശക്കുകയാണെങ്കില്‍ ബാക്കി സമയങ്ങളില്‍ ഫലവര്‍ഗങ്ങള്‍ കഴിക്കുന്നതുമാണ് രീതി. (Image Credits: Social Media)

2 / 5

നാം ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ശുദ്ധി പരമപ്രധാനമാണ്. ബ്രഹ്‌മചര്യം അനുഷ്ഠിക്കുന്നതും പ്രധാനം. വ്രതമെടുക്കുന്ന ഓരോ ദിവസവും ദുരിതങ്ങളെല്ലാം അകറ്റി തരണേയെന്നും അനുഗ്രഹം ചൊരിയണേയെന്നും ദേവിയോട് പ്രാര്‍ത്ഥിക്കണം. (Image Credits: Social Media)

3 / 5

ഉണക്കല്ലരി, നാളികേരം, ശര്‍ക്കര, ചെറുപഴം, തേന്‍, നെയ്യ്, പഞ്ചസാര, കല്‍ക്കണ്ടം, ഉണക്കമുന്തിരി, ചെറുപയര്‍, കശുവണ്ടി പരിപ്പ്, എള്ള് എന്നിവ ഉപയോഗിച്ച് കൊണ്ടാണ് പൊങ്കാല സമര്‍പ്പിക്കേണ്ടത്. (Image Credits: Social Media)

4 / 5

പൊങ്കാലയിടുന്ന സമയത്ത് വസ്ത്രധാരണത്തിലും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പൊങ്കാലയിടുന്നവര്‍ പുത്തന്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം. അതില്ല എങ്കില്‍ അലക്കി വൃത്തിയാക്കിയ കോട്ടണ്‍ വസ്ത്രങ്ങളും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. (Image Credits: Social Media)

5 / 5

പൊങ്കാല ഇടുന്നതിനായി പുത്തന്‍ കലവും ഉപയോഗിക്കണം. (Image Credits: Social Media)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ