ചിന്നസ്വാമിയിൽ സംഭവിച്ചത് ഹൃദയം തകർക്കുന്ന ദുരന്തം; കുടുംബങ്ങൾക്കൊപ്പമെന്ന് സച്ചിൻ തെണ്ടുൽക്കർ | Bengaluru Stampede Sachin Tendulkar Condoles The Death Of 11 People During RCB Victory Celebrations Malayalam news - Malayalam Tv9

Bengaluru Stampede: ചിന്നസ്വാമിയിൽ സംഭവിച്ചത് ഹൃദയം തകർക്കുന്ന ദുരന്തം; കുടുംബങ്ങൾക്കൊപ്പമെന്ന് സച്ചിൻ തെണ്ടുൽക്കർ

Published: 

05 Jun 2025 08:01 AM

Sachin Tendulkar Condoles Bengaluru Stampede: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ പ്രതികരിച്ച് സച്ചിൻ തെണ്ടുൽക്കർ. തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്.

1 / 5ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത് ഹൃദയം തകർക്കുന്ന ദുരന്തമെന്ന് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് സച്ചിൻ്റെ പ്രതികരണം. ആർസിബി കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരണപ്പെട്ടത്. (Image Credits - PTI)

ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത് ഹൃദയം തകർക്കുന്ന ദുരന്തമെന്ന് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് സച്ചിൻ്റെ പ്രതികരണം. ആർസിബി കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരണപ്പെട്ടത്. (Image Credits - PTI)

2 / 5

"ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായത് ഹൃദയം തകർക്കുന്ന ദുരന്തമാണ്. ബാധിക്കപ്പെട്ടവർക്കൊപ്പമാണ് എൻ്റെ ഹൃദയം. എല്ലാവർക്കും സമാധാനവും കരുത്തും ആശംസിക്കുന്നു."- സച്ചിൻ തെൻ്റെ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ദുരന്തത്തിൽ 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

3 / 5

സംഭവത്തിൽ വിരാട് കോലിയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പ്രതികരിച്ചിരുന്നു. പറയാൻ വാക്കുകളില്ല എന്നായിരുന്നു കോലിയുടെ പ്രതികരണം. അപകടത്തിൽ വലിയ മനോവേദനയുണ്ട് എന്ന് ആർസിബി വാർത്താകുറിപ്പിലൂടെ അറിയിച്ചു. കുടുംബങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നു എന്നും ആർസിബി പറഞ്ഞു.

4 / 5

സംഭവത്തിൽ കർണാടക സർക്കാർ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സർക്കാർ ഉറപ്പുനൽകി.

5 / 5

ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ തോല്പിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യമായി ഐപിഎൽ കിരീടം നേടിയത്. ആർസിബി മുന്നോട്ടുവച്ച 191 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയാഘോഷമാണ് ദുരന്തത്തിലേക്ക് വഴിമാറിയത്.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം