Bengaluru Vande Bharat Sleeper: ബെംഗളൂരു-വിശാഖപട്ടണം റൂട്ടിലേക്ക് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍; റെയില്‍വേ പറയുന്നു…
Vande Bharat Sleeper Between Visakhapatnam and Bengaluru: South Coast Railway Issues Clarification: നിര്‍ദിഷ്ട റൂട്ടിലെ റെയില്‍വേ ഡിവിഷനുകളില്‍ നിന്നും സോണുകളില്‍ നിന്നും താത്കാലിക ടൈംടേബിളിനെ കുറിച്ചും ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സാധ്യതയെ കുറിച്ചും സോണ്‍ ഫീഡ്ബാക്ക് തേടിയിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്.

യാത്രക്കാര്‍ ഏറെ നാളായി കാത്തിരിക്കുന്ന ട്രെയിന്‍ സര്‍വീസാണ് ബെംഗളൂരുവില്‍ നിന്ന് വിശാപട്ടണത്തേക്കുള്ളത്. ഈ റൂട്ടില്‍ അതിവേഗ ട്രെയിനുകള്‍ വരണമെന്ന് യാത്രക്കാര്‍ ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ഈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന റിപ്പോര്‍ട്ടുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൈകാതെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. (Image Credit Source: PTI)

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം തള്ളിയിരിക്കുകയാണ് സൗത്ത് കോസ്റ്റ് റെയില്‍വേ. ബെംഗളൂരു-വിശാഖപട്ടണം റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും, അതുമായി ബന്ധപ്പെട്ട ഏത് തീരുമാനവും റെയില്‍വേ ബോര്‍ഡാണ് എടുക്കുന്നതെന്ന് സൗത്ത് കോസ്റ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വിശാഖപട്ടണത്ത് നിന്ന് അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നതിന് സാധ്യമായ ട്രെയിന്‍ പാതകളും അനുയോജ്യമായ റൂട്ടുകളും കണ്ടെത്തുന്നതിനുള്ള നടപടികള്‍ മാത്രമാണ്, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം. ട്രെയിന്‍ സര്‍വീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടത് ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡ് ആണെന്ന് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

വിശാഖപട്ടണത്തിനും ബെംഗളൂരുവിനും ഇടയില്‍ നന്ദ്യാല്‍ വഴി വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സോണല്‍ റെയില്‍വേ നിര്‍ദേശിച്ചു എന്നാണ് വൈറല്‍ പോസ്റ്റില്‍ പറയുന്നത്. നിര്‍ദിഷ്ട റൂട്ടിലെ റെയില്‍വേ ഡിവിഷനുകളില്‍ നിന്നും സോണുകളില്‍ നിന്നും താത്കാലിക ടൈംടേബിളിനെ കുറിച്ചും ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സാധ്യതയെ കുറിച്ചും സോണ്‍ ഫീഡ്ബാക്ക് തേടിയിട്ടുണ്ടെന്നും പോസ്റ്റിലുണ്ട്.

അതേസമയം, ഒരു വന്ദേ ഭാരത് സ്ലീപ്പര്‍ മാത്രമാണ് നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നത്. പശ്ചിമ ബംഗാളിനെയും അസമിനെയും ബന്ധിപ്പിക്കുന്ന ഹൗറ-കാമാഖ്യ റൂട്ടിലാണിത്. 2026 ജനുവരി 17 മുതലാണ് സര്‍വീസ് ആരംഭിച്ചത്. ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മെയ് മാസത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പദ്ധതി വൈകി.