Cheapest EV: 10 ലക്ഷം രൂപയിൽ താഴെ ലഭിക്കുന്ന 3 മികച്ച ഇലക്ട്രിക് കാറുകൾ
Best Electric Cars Under 10 Lakhs : ഇന്ധന ലാഭം, സാമ്പത്തിക ലാഭം അങ്ങിനെ ഗുണങ്ങൾ നിരവധിയുണ്ട് ഒരു ഇലക്ട്രിക് വാഹനം വാങ്ങിയാൽ, എങ്കിലും ഇന്ത്യൻ വിപണിയിൽ ഇവിക്ക് വില അൽപ്പം കൂടുതലാണ്

ഇന്ത്യയിൽ ഇവികളുടെ ആവശ്യം അതിവേഗം വർദ്ധിക്കുകയാണ്, എന്നാൽ 10 ലക്ഷം രൂപയിൽ താഴെയുള്ള ഓപ്ഷനുകൾ പരിമിതമാണ്. എംജി കോമറ്റ്, ടാറ്റ ടിയാഗോ ഇവി, ടാറ്റ പഞ്ച് ഇവി എന്നിവയാണ് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകൾ

വില: 7 ലക്ഷം രൂപ - 9.84 ലക്ഷം രൂപ (എക്സ്-ഷോറൂം) നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണ് എംജി കോമറ്റ് ഇവി. ഇതിൻ്റെ വലുപ്പം ഇടുങ്ങിയ നഗര തെരുവുകൾക്കും പാർക്കിംഗ് സ്ഥലങ്ങൾക്കും അനുയോജ്യമാണ്. 17.3 kWh ബാറ്ററിയുള്ള കോമറ്റ് ഒറ്റ ചാർജിൽ 230 കിലോമീറ്റർ സഞ്ചരിക്കും.

വില: 7.99 ലക്ഷം രൂപ - 11.14 ലക്ഷം രൂപ (എക്സ്-ഷോറൂം) ടാറ്റ ടിയാഗോ വിശ്വസനീയവും സൗകര്യപ്രദവുമായ ഒരു ഇവി ആണ്. ഇതിൻ്റെ XE MR, XT MR വേരിയൻ്റുകൾ 10 ലക്ഷം രൂപയിൽ താഴെ വാങ്ങാം ഒറ്റ ചാർജിൽ 315 കിലോമീറ്റർ വരെ ടിയാഗോ ഇവിയിൽ ലഭിക്കും.

വില: 9.99 ലക്ഷം രൂപ - 14.44 ലക്ഷം രൂപ (എക്സ്-ഷോറൂം) എസ്‌യുവി പ്രേമികൾക്ക് ടാറ്റ പഞ്ച് ഇവി ഒരു മികച്ച ഓപ്ഷനാണ്. ഇതിൻ്റെ സ്മാർട്ട് വേരിയൻ്റിന് 9.99 ലക്ഷം രൂപയാണ് വില. 25 kWh ബാറ്ററിയുള്ള പഞ്ച് ഇവി ഒറ്റ ചാർജിൽ 265 കിലോമീറ്റർ വരെ സഞ്ചരിക്കും. സ്പോർട്ടി ലുക്കും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഇതിൻ്റെ പ്രത്യേകതയാണ്.

ഒരു ചെറിയ കാർ എന്നതാണ് ആഗ്രഹമെങ്കിൽ എംജി കോമറ്റാണ് നല്ലത്. ഒരു കുടുബ വാഹനമെന്ന നിലയിലെങ്കിൽ Tata Tiago EV ആണ് ഏറ്റവും നല്ലത്, SUV ലുക്കും ശക്തമായ ബാറ്ററിയും ഉള്ള പ്രീമിയം വാഹനം വേണമെങ്കിൽ ടാറ്റാ പഞ്ച് ഇവി ഉപയോഗിച്ച് നോക്കാം