Places to Visit in Monsoon: സഞ്ചാരികളെ മാടിവിളിച്ച് കോന്നി-അടവി ഇക്കോ ടൂറിസം
Best Places to visit in Monsoon in Kerala: ദൈവത്തിന്റെ സ്വന്തം നാട്, അതെ നമ്മുടെ കേരളത്തെ കുറിച്ചാണ് ഇങ്ങനെ പറയുന്നത്. അത്രമാത്രം പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമാണ് നമ്മുടെ കൊച്ചു കേരളം. മഴ കാണാന്‍ നല്ല ഭംഗിയല്ലേ...മഴ കാലത്ത് പ്രകൃതിയും എന്തുഭംഗിയാണ് കാണാന്‍. അത്തരത്തില്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ ഒരിടത്തെ കുറിച്ചാണ് താഴെ പറയുന്നത്.

മഴക്കാലമായി ഇനി പലയിടങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്കായിരിക്കും. നമ്മുടെ കേരളത്തില്‍ തന്നെ എത്രയെത്ര ഭംഗിയുള്ള സ്ഥലങ്ങളുണ്ട്. ഇതെല്ലാം കണ്ടു തീര്‍ന്നോ. ഇല്ലെങ്കില്‍ ഇത്തവണ കോന്നി-അടവിയിലേക്ക് പോകാം.

കോന്നി-അടവി ഇക്കോ ടൂറിസം ആസ്വധിക്കാന്‍ ഏറ്റവും നല്ല സമയം പ്രഭാതവും സായാഹ്നവുമാണ്. അവിടെ കാണുന്ന അനവധി സസ്യങ്ങളും ജീവികളുമാണ് ആ വനത്തിനെ സുന്ദരമാക്കുന്നത്.

കോന്നി-അടവി യാത്രയില്‍ സഞ്ചാരികള്‍ കാണുന്ന ജീവികളെല്ലാം അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ജീവിക്കുന്നവര്‍ തന്നെയാണ്. അവയ്‌ക്കൊന്നും ശല്യമാകാതെ തന്നെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കും.

ഏറ്റവും ശാന്തമായി നില്‍ക്കുന്ന ഇടം കൂടിയാണിത്. ഇവിടെയെത്തുന്നവര്‍ക്ക് നഗര ജീവിതത്തില്‍ നിന്നുള്ള ആശ്വാസം തന്നെയാണ് പ്രകൃതി നല്‍കുന്നത്.

യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അതും പ്രകൃതിയെ അടുത്തറിഞ്ഞ് യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പോകാന്‍ സാധിക്കുന്ന നല്ലൊരിടം തന്നെയാണ് കോന്നി-അടവി.