Bevco Holidays 2025: ബക്രീദിന് ബെവ്കോ അവധി ഇങ്ങനെയാണ്, തിരഞ്ഞ് പാടുപെടേണ്ട
Bevco Holidays Bakrid 2025 : ലോക ലഹരി വിരുദ്ധദിനമാണ്, ഇനി ബെവ്കോ അടഞ്ഞു കിടക്കുന്ന അവധി, ഇത് പൊതു അവധിയല്ലെങ്കിലും അന്ന് ബെവ്കോ ഷോപ്പുകൾ തുറക്കില്ല

വീണ്ടും പൊതു അവധി എത്തുകയാണ്. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും ബക്രീദിന് സർക്കാർ അവധി ഒരു ദിവസം മാത്രമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ തന്നെ സ്ഥീരികരിച്ചിട്ടുണ്ട്

ബെവ്കോയിലും ഇത് സംബന്ധിച്ച് ഏതാണ്ട് തീരുമാനമായിട്ടുണ്ട്. അതായത് വെള്ളി, ശനി ദിവസങ്ങളിൽ (ജൂൺ 6, 7) ബെവ്കോ പ്രവർത്തിക്കും. ഡ്രൈ ഡേ അല്ലാതെ ബെവ്കോയിൽ ജൂണിൽ മറ്റ് അവധികളൊന്നുമില്ല.

മെയിലും പൊതു അവധികളൊന്നും ബെവ്കോയ്ക്കുണ്ടായിരുന്നില്ല. ഇനി ബെവ്കോയിൽ വരാനുള്ളത് ലോക ലഹരി വിരുദ്ധദിനത്തിൻ്റെ അവധിയാണ്. ഇത് വരുന്നത് ജൂൺ 26-നാണ് അതിന് ശേഷം ആഗസ്റ്റിൽ സ്വാതന്ത്ര്യദിനമാണ് ബെവ്കോ പ്രവർത്തിക്കാത്ത ദിവസം

എന്തായാലും ബക്രീദിന് പൊതു അവധി ആണെങ്കിലും അല്ലെങ്കിലും എല്ലാ ബെവ്കോ ഷോപ്പുകളും സംസ്ഥാനത്ത് പ്രവർത്തിക്കുന്നതാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് ഫലം തീയതികളിൽ പ്രത്യേക മേഖലകളിൽ അവധിയുണ്ടായേക്കാം എന്നതാണ് മറ്റൊരു കാര്യം. സെപ്റ്റംബറിൽ മാത്രമാണ് ബെവ്കോയ്ക്ക് അവധികളുടെ എണ്ണം കൂടുതൽ 3 ദിവസമാണ് അവധി.