Bhavana: ‘കുറേ നാളുകൾക്ക് ശേഷമാണ് ഞാനൊരു പൊതുവേദിയിൽ വരുന്നത്; ഉത്കണ്ഠയുണ്ടായിരുന്നു’; ഭാവന
Actress Bhavana’s Words Goes Viral: കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു പൊതുവേദിയില്‍ താൻ വരുന്നതെന്നും അതിന്റെ ചെറിയ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും നടി പറയുന്നു.

ഭാവന നായികയായി എത്തുന്ന പുതിയ ചിത്രമാണ് അനോമി. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സാറാ ഫിലിപ്പ് എന്ന് കഥാപാത്രമായിട്ടാണ് ചിത്രത്തില് ഭാവനയെത്തുന്നത്. ഇതിനു പിന്നാലെ ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ സംസാരിക്കവേ ഭാവന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത്. (Image Credits: Instagram)

കുറേ നാളുകള്‍ക്ക് ശേഷമാണ് ഒരു പൊതുവേദിയില്‍ താൻ വരുന്നതെന്നും അതിന്റെ ചെറിയ ഉത്കണ്ഠയുണ്ടായിരുന്നുവെന്നും നടി പറയുന്നു. പക്ഷേ നിങ്ങളുടെ സ്‍നേഹം നിറഞ്ഞ സ്വീകരണത്തിന് താൻ നന്ദി പറയുന്നുവെന്നും നടി പറഞ്ഞു.

സ്‍ട്രേയ്ഞ്ചര്‍ തിംഗ്‍സ് ഇഷ്‍ടപ്പെടുന്നവര്‍ക്ക് അനോമിയും ഇഷ്‍ടപ്പെടും. അനോമിയിലും ചെറിയൊരു സയൻസ് ഫിക്ഷൻ എലമെന്റ് ഉണ്ട്. ഒരു നല്ല തിയറ്റര്‍ എക്സീപിരിയൻസ് ആകും ചിത്രം എന്നുമാണ് ഭാവന പറഞ്ഞത്.

അതേസമയം ഈ മാസം 30നാണ് അനോമി തിയേറ്ററുകളിലെത്തുക. നടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകൾ. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി. നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

ഭാവനയ്ക്ക് പുറമെ ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.