ഇൻ്റർനെറ്റോ മൊബൈൽ നമ്പരോ വേണ്ട; മെസേജിങ് ആപ്പായ ബിറ്റ്ചാറ്റ് പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ | Bitchat Bluetooth Messaging App By Formet Twitter Co Founder Jack Dorsey Doesnt Need Internet Mobile Number Or Email Malayalam news - Malayalam Tv9

Bitchat: ഇൻ്റർനെറ്റോ മൊബൈൽ നമ്പരോ വേണ്ട; മെസേജിങ് ആപ്പായ ബിറ്റ്ചാറ്റ് പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകൻ

Published: 

09 Jul 2025 | 03:48 PM

Bitchat Messaging App Introduced: ബിറ്റ്ചാറ്റ് എന്ന പേരിൽ മെസേജിങ് ആപ്പ് പുറത്തിറങ്ങി. ഇൻ്റർനെറ്റ് വേണ്ടാത്ത മെസേജിങ് ആപ്പാണ് ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി പുറത്തിറക്കിയത്.

1 / 5
പുതിയ മെസേജിങ് ആപ്പ് പുറത്തിറക്കി ട്വിറ്റർ സഹസ്ഥാപകനും ബ്ലോക്കിൻ്റെ സിഇഒയുമായ ജാക്ക് ഡോർസി. ബിറ്റ്ചാറ്റ് എന്ന പേരിൽ, ഇൻ്റർനെറ്റ് വേണ്ടാത്ത മെസേജിങ് ആപ്പാണ് ഇത്. ഇൻ്റർനെറ്റോ മൊബൈൽ നമ്പരോ പോലും ബിറ്റ്ചാറ്റ് ഉപയോഗിക്കാൻ ആവശ്യമില്ലെന്നാണ് വിവരം. (Image Courtesy- Social Media)

2 / 5
ബ്ലൂടൂത്തിലാണ് ബിറ്റ്ചാറ്റ് പ്രവർത്തിക്കുക. ഇൻ്റർനെറ്റ് ആക്സസ് നഷ്ടപ്പെട്ടാലും ആപ്പ് പ്രവർത്തിക്കും. ആപ്പിൻ്റെ ബീറ്റ വേഷൻ ഇപ്പോൾ ടെസ്റ്റ്ഫ്ലൈറ്റിൽ ലഭ്യമാണെന്ന് ഡോർസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്ലൂടൂത്ത് മെഷ് നെറ്റ്‌വർക്ക് ഉപയോഗിച്ചാണ് ബിറ്റ്ചാറ്റ് പ്രവർത്തിക്കുക.

3 / 5
പിയർ ടു പിയർ മെസേജിങ് ആപ്പാണ് ബിറ്റ്ചാറ്റ്. തൻ്റെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഡോർസി ഇക്കാര്യം അറിയിച്ചത്. ഇൻ്റർനെറ്റോ, സെൻട്രൽ സർവറുകളോ മൊബൈൽ നമ്പരോ ഇമെയിൽ ഐഡിയോ പോലും ബിറ്റ്ചാറ്റിൽ മെസേജ് അയക്കാൻ ആവശ്യമില്ലെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

4 / 5
ബ്ലൂടൂത്ത് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പ് ആയതിനാൽ അടുത്തുള്ള ഡിവൈസുകൾ തമ്മിലാവും മെസേജ് അയക്കാൻ സാധിക്കുക. ഉപഭോക്താക്കൾ അവിടെനിന്ന് മാറിയാൽ അവരുടെ ഫോണുകൾ ലോക്കൽ ബ്ലൂടൂത്ത് ഗ്രൂപ്പുണ്ടാക്കി മെസേജുകൾ കൈമാറുന്ന ഫീച്ചറും ഉണ്ട്.

5 / 5
അതായത്, ബ്ലൂടൂത്തിൻ്റെ നോർമൽ റേഞ്ചിന് പുറത്തുനിന്ന് പോലും മെസേജ് അയക്കാൻ ബിറ്റ്ചാറ്റിലൂടെ സാധിക്കുമെന്നാണ് ഡെവലപ്പർമാരുടെ അവകാശവാദം. ഇത് മൊബൈൽ നെറ്റ്‌വർക്കോ, ഇൻ്റർനെറ്റോ ഉപയോഗിക്കാതെ എൻക്രിപ്റ്റഡ് മെസേജുകൾ അയക്കാൻ ഉപഭോക്താക്കളെ സഹായിക്കും.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ