Blackpink Lisa: കെ-പോപ്പ് ചരിത്രത്തിലാദ്യം! ഓസ്‌കാറിൽ പെർഫോം ചെയ്യാനൊരുങ്ങി ബ്ലാക്ക്പിങ്ക് ലിസ
Blackpink Lisa to Perform at the Oscars: ഓസ്കർ അവാർഡ്‌സിൽ പെർഫോം ചെയ്യാൻ ഒരുങ്ങി ലോകപ്രശസ്ത കൊറിയൻ സംഗീത ബാൻഡായ ബ്ലാക്ക്പിങ്കിലെ അംഗം ലിസ.

ലോക പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ ബ്ലാക്ക്പിങ്കിലെ ലിസ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നു. 97-ാമത് ഓസ്കർ അവാർഡ്‌സിൽ താരം പെർഫോം ചെയ്യും. ഇതോടെ ഓസ്കറിൽ പെർഫോം ചെയ്യുന്ന ആദ്യ കെ-പോപ്പ് താരം എന്ന ചരിത്ര നേട്ടം ലിസയ്ക്ക് സ്വന്തം. (Image Credits: X)

റാപ്പർ ഡോജ ക്യാറ്റും ഗായിക റെയ്‌യും ലിസയ്ക്കൊപ്പം വേദി പങ്കിടുമെന്ന് ഓസ്കർ അക്കാദമി എക്‌സിലൂടെ അറിയിച്ചു. 97-ാമത് ഓസ്കർ അവാർഡ്‌സിൽ പെർഫോം ചെയ്യുന്ന താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ഹ്രസ്വ വീഡിയോ അക്കാദമി പങ്കുവെച്ചിരുന്നു. ഓസ്കാർ അവാർഡ് വേദിയിൽ ലിസ തന്റെ പുതിയ ഗാനമായ 'ബോൺ എഗൈൻ' അവതരിപ്പിക്കും. (Image Credits: X)

ഫെബ്രുവരി 28ന് റിലീസിനൊരുങ്ങുന്ന 'ആൾട്ടർ ഈഗോ' എന്ന ആൽബത്തിലെ ഗാനമാണ് 'ബോൺ എഗൈൻ'. ഈ ഗാനം ഫെബ്രുവരി ഏഴിന് തന്നെ റിലീസ് ചെയ്തിരുന്നു. ഈ ഗാനത്തിന്റെ ലൈവ് പെർഫോമൻസുമായാണ് ലിസ ഓസ്കാർ വേദിയിലെത്തുക. (Image Credits: X)

2021 സെപ്റ്റംബറിൽ പുറത്തിറങ്ങിയ 'ലാലിസ'യാണ് ലിസയുടെ ആദ്യ സോളോ ആൽബം. തുടർന്ന് ഒരുപാട് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച താരം ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു പോപ്പ് ഗായിക എന്ന നിലയിലേക്ക് ഉയർന്നു. 'ആൾട്ടർ ഈഗോ' ആണ് താരത്തിന്റേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ആൽബം. തുടർന്ന് ഈ വർഷത്തിന്റെ പകുതിയോടെ ബ്ലാക്ക്പിങ്കിലെ മറ്റ് അംഗങ്ങളോടൊപ്പം ലിസ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. (Image Credits: X)

വൈജി എന്റർടൈമെന്റ്സിന്റെ കീഴിൽ 2016ലാണ് ബ്ലാക്ക്പിങ്ക് അരങ്ങേറ്റം കുറിക്കുന്നത്. ജിസൂ, ജെന്നി, റോസ്, ലിസ എന്നിങ്ങനെ നാലംഗങ്ങളാണ് ഈ ബാൻഡിലുള്ളത്. ലീഡർ ഇല്ലാതെ പ്രവർത്തിക്കുന്ന വളരെ ചുരുക്കും ചില കെ-പോപ്പ് ഗ്രൂപ്പുകളിൽ ഒന്നാണ് ബ്ലാക്ക്പിങ്ക്. ഇവരുടെ ആരാധകർ ബ്ലിങ്ക്സ് എന്ന പേരിൽ അറിയപ്പെടുന്നു. (Image Credits: X)