'എപിടി'ക്ക് മുന്നില്‍ ഗങ്നം സ്റ്റൈലും പതറി; 12 വർഷത്തിന് ശേഷം സൈയുടെ ആ റെക്കോര്‍ഡ് തകർത്ത് റോസ് | Blackpink Rose Breaks Psy Gangnam Style 12 Year Old Record on Youtube With APT Song Malayalam news - Malayalam Tv9

Rose APT: ‘എപിടി’ക്ക് മുന്നില്‍ ഗങ്നം സ്റ്റൈലും പതറി; 12 വർഷത്തിന് ശേഷം സൈയുടെ ആ റെക്കോര്‍ഡ് തകർത്ത് റോസ്

Updated On: 

14 Feb 2025 19:55 PM

Blackpink Rose APT Breaks Psy Gangnam Style Record: 2024 ഒക്ടോബറിൽ പുറത്തിറങ്ങിയ എപിടി, റോസിന്റെ ആദ്യ സോളോ ആൽബമായ 'റോസി'യിലെ ആദ്യ സിംഗിൾ ആണ്. അമേരിക്കൻ ഗായകൻ ബ്രൂണോ മാഴ്സിനൊപ്പം സഹകരിച്ചാണ് റോസ് ഈ ഗാനം പുറത്തിറക്കിയത്.

1 / 5കൊറിയൻ സംഗീത ബാൻഡായ ബ്ലാക്ക്പിങ്കിലെ റോസ് തന്റെ 'എപിടി' ഗാനത്തിലൂടെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. അമേരിക്കൻ ഗായകൻ ബ്രൂണോ മാഴ്സിനൊപ്പം സഹകരിച്ചാണ് റോസ് ഈ ഗാനം പുറത്തിറക്കിയത്. ബിൽബോർഡ് ചാർട്ടുകളിൽ ആധിപത്യം സ്ഥാപിച്ച 'എപിടി' അമേരിക്കൻ ഗായിക മരിയ കാരി ഉൾപ്പടെയുള്ള പല വമ്പന്മാരെയും ഇതിനകം മറികടന്നു കഴിഞ്ഞു. (Image Credits: X)

കൊറിയൻ സംഗീത ബാൻഡായ ബ്ലാക്ക്പിങ്കിലെ റോസ് തന്റെ 'എപിടി' ഗാനത്തിലൂടെ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. അമേരിക്കൻ ഗായകൻ ബ്രൂണോ മാഴ്സിനൊപ്പം സഹകരിച്ചാണ് റോസ് ഈ ഗാനം പുറത്തിറക്കിയത്. ബിൽബോർഡ് ചാർട്ടുകളിൽ ആധിപത്യം സ്ഥാപിച്ച 'എപിടി' അമേരിക്കൻ ഗായിക മരിയ കാരി ഉൾപ്പടെയുള്ള പല വമ്പന്മാരെയും ഇതിനകം മറികടന്നു കഴിഞ്ഞു. (Image Credits: X)

2 / 5

കൊറിയയിലെ ഒരു പതിവനുസരിച്ച് സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുമ്പോൾ ചില ഗെയിമുകൾ കളിക്കാറുണ്ട്. അത്തരത്തിൽ ഒരു ഡ്രിങ്കിങ് ഗെയിമാണ് ആണ് 'എപിടി'. ഈ കളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഗാനമാണ് റോസിന്റെ 'എപിടി'. രസകരമായി ഈണം നൽകിയിട്ടുള്ള ഈ ഗാനം ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. (Image Credits: X)

3 / 5

കൊറിയബൂ റിപ്പോർട്ട് ചെയ്തതനുസരിച്ച് റോസും ബ്രൂണോ മാർസും ചേർന്ന് നിർമിച്ച ഈ ഗാനം iTunes ചാർട്ടിൽ 96 ദിവസം ഒന്നാം സ്ഥാനം നിലനിർത്തുന്ന ആദ്യ ഗാനമായി മാറി. 12 വർഷത്തിന് മുൻപ് പുറത്തിറങ്ങിയ സൈയുടെ സൂപ്പർ ഹിറ്റ് ഗാനമായ 'ഗങ്നം സ്റ്റൈലി'ന്റെ റെക്കോർഡ് മറികടന്നാണ് 'എപിടി' ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. (Image Credits: X)

4 / 5

2012 ജൂലൈയിൽ പുറത്തിറങ്ങിയ സൈയുടെ ഗങ്നം സ്റ്റൈൽ ഗാനം ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ചിരുന്നു. 95 ദിവസമാണ് ഈ ഗാനം iTunes ചാർട്ടിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കെ-പോപ്പ് ഗാനം കൂടിയായിരുന്നു ഇത്. (Image Credits: X)

5 / 5

2024 ഒക്ടോബറിൽ പുറത്തിറങ്ങിയ എപിടി, റോസിന്റെ ആദ്യ സോളോ ആൽബമായ 'റോസി'യിലെ ആദ്യ സിംഗിൾ ആണ്. അതേസമയം, ഏറെ നാളായി ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ഇടവേള എടുത്ത് സോളോ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബ്ലാക്ക്പിങ്ക് അംഗങ്ങൾ ഇപ്പോൾ മടങ്ങിവരവിന് ഒരുങ്ങുകയാണ്. 2025 പകുതിയോടെ ഗ്രൂപ്പ് വേൾഡ് ടൂർ ആരംഭിക്കും. (Image Credits: X)

Related Photo Gallery
Health Tips: ഫോൺ നോക്കിയിരുന്നാണോ ഭക്ഷണം കഴിക്കുന്നത്; അപകടം ക്ഷണിച്ചുവരുത്തരത്
Vande Bharat Food Menu: ഇനി ദോശയും പുട്ടും കടലക്കറിയുമൊക്കെ കിട്ടും! വന്ദേ ഭാരതിൽ നാടൻ രുചി വിളമ്പാനൊരുങ്ങി റെയിൽവേ
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം