Shah Rukh Khans Daily Routine: ഉറക്കം നാല് മണിക്കൂർ, ഭക്ഷണം ഒരു നേരം: യുവത്വത്തിൻ്റെ രഹസ്യം പുറത്തുവിട്ട് കിങ് ഖാൻ
Shah Rukh Khan: ജോലി കഴിഞ്ഞുവന്ന് വർക്ക് ഔട്ട് ചെയ്തതിന് ശേഷം മാത്രമേ ഉറങ്ങാറുള്ളൂ. 30 മിനിറ്റാണ് ജിമ്മിൽ സമയം ചെലവഴിക്കുകയെന്നും ഷാരൂഖ് പറയുന്നു. 'ദി ഗാർഡിയന്' നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതരീതിയെ കുറിച്ചും ദിനചര്യയെ കുറിച്ചുമെല്ലാം ഷാരൂഖ് വിശദീകരിക്കുന്നത്.

ആരാധകരുടെ പ്രിയ താരമാണ് ബോളിവുഡിൻ്റെ കിങ് ഖാനായ ഷാരൂഖ് ഖാൻ. ബോളിവുഡിലെ കിരീടം വെയ്ക്കാത്ത രാജാവ് എന്നാണ് ഷാരൂഖിനെ ആരാധകർ വിശേഷിപ്പിക്കുന്നത് തന്നെ. 58 വയസിലെത്തിയിട്ടും താരം ഇപ്പോഴും യുവത്വം കാത്തുസൂക്ഷിക്കുന്നതിൽ മുന്നിലാണ്. (Image credits: Instagram)

ഫിറ്റ്‌നസിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരത്തിന്റെ ദിനചര്യ എങ്ങനെയാണെന്ന് അറിയാൻ ആരാധകർക്ക് എപ്പോഴും വലിയ താത്പര്യമാണ്. ഇപ്പോഴിതാ അതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഷാരൂഖ് ഖാൻ. (Image credits: Instagram)

'ദി ഗാർഡിയന്' നൽകിയ അഭിമുഖത്തിലാണ് തന്റെ ജീവിതരീതിയെ കുറിച്ചും ദിനചര്യയെ കുറിച്ചുമെല്ലാം ഷാരൂഖ് വിശദീകരിക്കുന്നത്. നാല് മണിക്കൂർ മാത്രമാണ് തന്റെ ഉറക്കമെന്നും രാവിലെ അഞ്ച് മണിക്ക് ഉറങ്ങി ഒമ്പത് മണിക്ക് എഴുന്നേൽക്കുമെന്നും അദ്ദേഹം പറയുന്നു. (Image credits: Instagram)

ജോലി കഴിഞ്ഞുവന്ന് വർക്ക് ഔട്ട് ചെയ്തതിന് ശേഷം മാത്രമേ ഉറങ്ങാറുള്ളൂ. 30 മിനിറ്റാണ് ജിമ്മിൽ സമയം ചെലവഴിക്കുകയെന്നും ഷാരൂഖ് പറയുന്നു. വലിയ അളവിലുള്ള ഭക്ഷണം ഒരു ദിവസം ഒരൊറ്റ തവണ മാത്രമാണ് താൻ കഴിക്കാറുള്ളൂവെന്നും ഷാരൂഖ് വ്യക്തമാക്കി. (Image credits: Instagram)

'രാവിലെ അഞ്ച് മണിക്കാണ് ഉറങ്ങാൻ പോകുന്നത്. ഷൂട്ടിങ്ങുണ്ടെങ്കിൽ ഒമ്പതിനോ പത്തിനോ എഴുന്നേൽക്കും. രാത്രി രണ്ട് മണിക്കാണ് വീട്ടിൽ തിരിച്ചെത്തുന്നത്. ശേഷം വർക്ക് ഔട്ടും കുളിയും കഴിഞ്ഞ് ഉറങ്ങാൻ പോകും.'-ഷാരൂഖ് പറഞ്ഞു. (Image credits: Instagram)