BSNL Offers: കത്തും തീയാണീ പ്ലാന്‍…91 രൂപയ്ക്ക് 90 ദിവസം സേവനം; ബിഎസ്എന്‍എല്‍ രണ്ടുംകല്‍പ്പിച്ച് തന്നെ
BSNL Recharge Plans: ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് ഉയര്‍ത്തിയെങ്കിലും വരിക്കാര്‍ക്ക് താങ്ങാനാകുന്ന പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. അക്കൂട്ടത്തില്‍ ഇതാ ബിഎസ്എന്‍എല്ലിന്റെ പുതിയ പ്ലാനാണ് ചര്‍ച്ചാ വിഷയം. വരിക്കാര്‍ക്ക് താങ്ങാനാകുന്ന പ്ലാന്‍ തന്നെയാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുള്ളത്. പ്ലാനിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയണ്ടേ?

91 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ വരിക്കാര്‍ക്കായി അവതരിപ്പിച്ചിട്ടുള്ളത്. ബിഎസ്എന്‍എല്‍ നല്‍കുന്ന ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് പ്ലാന്‍ കൂടിയാണിത്. (Firdous Nazir/NurPhoto via Getty Images)

91 രൂപയുടെ പ്ലാന്‍ ആണെന്ന് കേള്‍ക്കുമ്പോള്‍ വാലിഡിറ്റിയുടെ കാര്യത്തില്‍ സംശയം വേണ്ട. 90 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. എന്നാല്‍ പ്ലാന്‍ എടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. (Avishek Das/SOPA Images/LightRocket via Getty Images)

കോളിങ്, എസ്എംഎസ്, ഡാറ്റ എന്നിവ ഈ പ്ലാനിന്റെ ഭാഗമായി നിങ്ങള്‍ക്ക് ലഭിക്കില്ല. മൊബൈല്‍ സേവനങ്ങള്‍ ലഭിക്കാതെ തന്നെ സിം ദീര്‍ഘകാലത്തേക്ക് സജീവമായി നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കുന്നതാണ് ഈ പ്ലാന്‍. (Avishek Das/SOPA Images/LightRocket via Getty Images)

ടോക്ക് ടൈമോ ഡാറ്റയോ വേണ്ടവര്‍ക്ക് ഈ പ്ലാനിനൊപ്പം അധിക വൗച്ചറുകള്‍ വാങ്ങാനുള്ള അവസരം ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. (Avishek Das/SOPA Images/LightRocket via Getty Images)

സിം ഡിആക്ടിവേറ്റ് ആകാതിരിക്കാനാണ് ഈ പ്ലാന്‍ പ്രധാനമായും നിങ്ങളെ സഹായിക്കുന്നത്. ഇത്രയും കുറഞ്ഞ ചെലവില്‍ ദീര്‍ഘകാലത്തേക്ക് സിം ആക്ടിവേറ്റ് ആയി നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്ലാനുകള്‍ മറ്റൊരു കമ്പനിയുടെയും കൈവശമില്ല. (Avishek Das/SOPA Images/LightRocket via Getty Images)