എന്തോ തകരാറുപോലെ, 3 രൂപയില്‍ 300 ദിവസത്തെ സേവനം; ബിഎസ്എന്‍എലിന് ശരിക്കും വട്ടായോ? | bsnl recharge plans, 300 day validity plan at 3 rupees, details in malayalam Malayalam news - Malayalam Tv9

BSNL Offers: എന്തോ തകരാറുപോലെ, 3 രൂപയില്‍ 300 ദിവസത്തെ സേവനം; ബിഎസ്എന്‍എലിന് ശരിക്കും വട്ടായോ?

Published: 

17 Sep 2024 18:46 PM

BSNL Recharge Plans: നിരവധി ഓഫറുകളാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. ചുരുങ്ങിയ നിരക്കില്‍ ദീര്‍ഘകാലത്തേക്കുള്ള ബിഎസ്എന്‍എല്‍ പ്ലാനുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ദീര്‍ഘകാല സിം ആക്ടിവേഷന്‍ ലക്ഷ്യമിട്ടുള്ള പുതിയ റീചാര്‍ജ് പ്ലാനുമായാണ് ബിഎസ്എന്‍എല്‍ വീണ്ടും അവതരിച്ചിരിക്കുന്നത്.

1 / 5പ്രതിദിനം 3 രൂപയില്‍ താഴെ ഉപഭോക്താക്കള്‍ക്ക് 300 ദിവസത്തെ സേവനം ഉപയോഗിക്കാനാകും എന്നതാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ച പ്ലാനിന്റെ പ്രത്യേകത. (Avishek Das/SOPA Images/LightRocket via Getty Images)

പ്രതിദിനം 3 രൂപയില്‍ താഴെ ഉപഭോക്താക്കള്‍ക്ക് 300 ദിവസത്തെ സേവനം ഉപയോഗിക്കാനാകും എന്നതാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ച പ്ലാനിന്റെ പ്രത്യേകത. (Avishek Das/SOPA Images/LightRocket via Getty Images)

2 / 5

797 രൂപയാണ് ബിഎസ്എന്‍എല്‍ പുതുതായി അവതരിപ്പിച്ച റീചാര്‍ജ് പ്ലാന്‍ നിരക്ക്. ഇത് 300 ദിവസത്തെ സിം വാലിഡിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. സൗജന്യ കോളിങ് ഉള്‍പ്പെടെയുള്ള നിരവധി ആനുകൂല്യങ്ങളാണ് ഈ പാക്കിന്റെ ഭാഗമായി ലഭിക്കുക. (Avishek Das/SOPA Images/LightRocket via Getty Images)

3 / 5

എന്നാല്‍ ചില ആനുകൂല്യങ്ങള്‍ പരിമിതകാലത്തേക്ക് മാത്രമാണ് കമ്പനി നല്‍കുന്നത്. ഏകദേശം 10 മാസത്തേക്കാണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാന്‍ ഉപയോഗിച്ച് അവരുടെ സിം ആക്ടീവായി നിലനിര്‍ത്താന്‍ സാധിക്കുക. (Avishek Das/SOPA Images/LightRocket via Getty Images)

4 / 5

ആദ്യ 60 ദിവസത്തില്‍ ഇന്ത്യയിലെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ സൗജന്യ കോളിങ് നടത്താവുന്നതാണ്. കൂടാതെ സൗജന്യ റോമിങ് സൗകര്യം, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നതാണ്. (Avishek Das/SOPA Images/LightRocket via Getty Images)

5 / 5

എന്നാല്‍ ആദ്യത്തെ 60 ദിവസത്തിന് ശേഷം ഉപഭോക്താക്കള്‍ക്ക് ഇന്‍കമിങ് കോളുകള്‍ മാത്രം സ്വീകരിക്കാന്‍ സാധിക്കുന്നതാണ്. കോളുകള്‍ക്കും ഡാറ്റയ്ക്കും പ്രത്യേകം റീചാര്‍ജ് ചെയ്യേണ്ടതായി വരും. (Firdous Nazir/NurPhoto via Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ