BTS Army: ബിടിഎസ് ആരാധകരെ ആർമി എന്നാണ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആർമിയുടെ പിറന്നാളായിരുന്നു. എങ്ങനെയാണ് ബിടിഎസ് ആരാധകർക്ക് ആർമി എന്ന വിളിപ്പേര് ലഭിച്ചത്?
1 / 5
ദക്ഷിണ കൊറിയയിലെ ഏഴംഗ സംഘം ഇങ്ങ് കേരളത്തിൽ വരെ തരംഗമായിട്ടാണ് വർഷമേറെയായി. കൊറിയൻ പോപ്പ് സംഗീതത്തിന് പുതിയ വഴി തുറക്കാൻ അവർക്ക് കഴിഞ്ഞു. അവരിലൂടെ ഇന്ന് പല കെ പോപ്പ് ഗ്രൂപ്പുകളുടെയും ആരാധകരായവരാണ് പലരും.
2 / 5
ബിടിഎസ് എന്ന ബോയ് ബാൻഡ് ഇന്ന് ലോകമെമ്പാടും പ്രശസ്തമാണ്. ബിടിഎസ് ആരാധകരെ ആർമി എന്നാണ് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആർമിയുടെ പിറന്നാളായിരുന്നു. എങ്ങനെയാണ് ബിടിഎസ് ആരാധകർക്ക് ആർമി എന്ന വിളിപ്പേര് ലഭിച്ചത്?
3 / 5
2013 ജൂലൈ 9 നാണ് ബിടിഎസ് ആദ്യമായി ഫാൻസിനെ ആർമി എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. A.R.M.Y എന്നാൽ 'Adorable Representative M.C. for Youth' എന്നാണ് അർത്ഥം. കൂടാതെ ആർമി എന്നത് സൈന്യത്തെയും ശരീര കവചത്തെയും സൂചിപ്പിക്കുന്നു.
4 / 5
അതേസമയം ആർമിക്ക് മറ്റൊരു അർത്ഥം കൂടി ബിടിഎസ് അംഗമായ ഷുഗ നൽകിയിട്ടുണ്ട്. ഫ്രഞ്ചിൽ ആമി എന്നാൽ കൂട്ടുകാർ എന്നാണ് അർത്ഥമെന്ന് ഷുഗ പറയുന്നു. ആർമി ദിനത്തിൽ ആശംസകൾ അറിയിച്ച് ജിമിനും വിയും ജെ ഹോപ്പും എത്തിയിരുന്നു.
5 / 5
ഹാപ്പി ബർത്ത്ഡേ ആർമി എന്ന് കുറിച്ച് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്ന് ഹെഡ്‌ഫോൺ ധരിച്ച ഒരു സെൽഫിയാണ് ജിമിൻ പങ്ക് വച്ചത്. പാരീസിലെ യാത്രാചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് വിയുടെ പോസ്റ്റ്. തന്റെ കോൺസർട്ടിലെ ആർമിയുടെ ചിത്രങ്ങൾ ജെ ഹോപ്പും പങ്ക് വച്ചു.