ജങ്കൂക്കിനെയും പിന്നിലാക്കി! 12 മണിക്കൂര്‍ ലൈവ്, കണ്ടത് രണ്ടരക്കോടി ആരാധകർ; തരംഗം സൃഷ്ടിച്ച് ജെ-ഹോപ്പ് | BTS JHope Makes History as First Artist to Reach 26.9 Million Views on 12 Hour Weverse Live, Fans Left in Awe Malayalam news - Malayalam Tv9

BTS JHope Live: ജങ്കൂക്കിനെയും പിന്നിലാക്കി! 12 മണിക്കൂര്‍ ലൈവ്, കണ്ടത് രണ്ടരക്കോടി ആരാധകർ; തരംഗം സൃഷ്ടിച്ച് ജെ-ഹോപ്പ്

Published: 

08 Mar 2025 12:59 PM

BTS J-Hope 12 Hour Weverse Live: കെ-പോപ്പ് താരങ്ങൾ ആരാധകരുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ വീവേഴ്‌സ് വഴിയാണ് ജെ-ഹോപ്പ് ലൈവിൽ എത്തിയത്. 12 മണിക്കൂറാണ് ലൈവ് നീണ്ടുനിന്നത്.

1 / 5സംഗീത ലോകത്തേക്ക് തന്റെ ശക്തമായ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് ബിടിഎസ് അംഗമായ ജെ-ഹോപ്പ്. ഇപ്പോൾ കെ-പോപ്പ് ലോകത്തെ ചർച്ചാവിഷയം താരം തന്നെയാണ്. ജെ-ഹോപ്പ് തന്റെ പുതിയ സിംഗിളായ സ്വീറ്റ് ഡ്രീംസിന്റെ റിലീസിന് മുന്നോടിയായി നടത്തിയ ലൈവ് സ്ട്രീം ബിടിഎസ് ആർമിയെ (ആരാധകർ) ഒട്ടാകെ ആവേശഭരിതരാക്കിയിരിക്കുകയാണ്. (Image Credits: X)

സംഗീത ലോകത്തേക്ക് തന്റെ ശക്തമായ തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ് ബിടിഎസ് അംഗമായ ജെ-ഹോപ്പ്. ഇപ്പോൾ കെ-പോപ്പ് ലോകത്തെ ചർച്ചാവിഷയം താരം തന്നെയാണ്. ജെ-ഹോപ്പ് തന്റെ പുതിയ സിംഗിളായ സ്വീറ്റ് ഡ്രീംസിന്റെ റിലീസിന് മുന്നോടിയായി നടത്തിയ ലൈവ് സ്ട്രീം ബിടിഎസ് ആർമിയെ (ആരാധകർ) ഒട്ടാകെ ആവേശഭരിതരാക്കിയിരിക്കുകയാണ്. (Image Credits: X)

2 / 5

മാർച്ച് 6ന് ജെ-ഹോപ്പിന്റെ ലൈവ് കണ്ടത് 26.9 മില്യൺ ആരാധകരാണ്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ലൈവിന്റെ ദൈർഖ്യമാണ്. തുടർച്ചയായ 12 മണിക്കൂറും 20 മിനിറ്റുമാണ് താരം ലൈവ് തുടർന്നത്. പ്രാദേശിക സമയം രാത്രി 11:10 ന് ആരംഭിച്ച ലൈവ് അവസാനിപ്പിച്ചത് അടുത്ത ദിവസം രാവിലെ 11:30നാണ്. (Image Credits: X)

3 / 5

കെ-പോപ്പ് താരങ്ങൾ ആരാധകരുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ വീവേഴ്‌സ് വഴിയാണ് ജെ-ഹോപ്പും ലൈവിൽ എത്തിയത്. ഇതോടെ വീവേഴ്‌സ് ആപ്പിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയ ലൈവായി ഇത് മാറി. (Image Credits: X)

4 / 5

ലൈവിനിടെ ജെ-ഹോപ്പ് പുതിയ ഗാനമായ സ്വീറ്റ് ഡ്രീംസിനെക്കുറിച്ചും അതിന്റെ നിർമാണത്തെക്കുറിച്ചുമെല്ലാം സംസാരിച്ചു. കൂടാതെ 12 മണിക്കൂറിനിടയിൽ താരം ബിടിഎസിന്റെ പഴയ ക്ലിപ്പുകൾ കാണുകയും, ആരാധകരുമായി സംവദിക്കുകയും, ഗാനങ്ങൾക്ക് ചുവടുവയ്ക്കുകയും, ഉറങ്ങുകയും വരെ ചെയ്തു. (Image Credits: X)

5 / 5

ഇതിന് മുമ്പ് ബിടിഎസിലെ മറ്റൊരു അംഗമായ ജങ്കൂക്ക് അഞ്ച് മണിക്കൂർ ദൈർഖ്യമുള്ള ലൈവ് ചെയ്തിരുന്നു. കൂടാതെ, സൈന്യത്തിൽ പ്രവേശിച്ചതിന് ശേഷം ജങ്കൂക്ക് വന്ന ലൈവ് 20.2 മില്യൺ ആരാധകരാണ് കണ്ടത്. ഈ റെക്കോർഡുകൾ എല്ലാം തന്നെ ഇപ്പോൾ തിരുത്തിയിരിക്കുകയാണ് ജെ-ഹോപ്പ്. (Image Credits: X)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും