BTS V Squid Game Season 3: സ്ക്വിഡ് ഗെയിം സീസൺ 3ൽ ബിടിഎസ് വിയും?
BTS V to appear in ‘Squid Game’ Season 3: സ്ക്വിഡ് ഗെയിം 3 പ്രഖ്യാപിച്ചത് മുതൽ ബിടിഎസ് അംഗം വി സിരീസിൽ അതിഥി വേഷത്തിൽ എത്തും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ച കൊറിയൻ സീരീസാണ് സ്ക്വിഡ് ഗെയിം. ഇപ്പോഴിതാ സ്വിഡി ഗെയിമിന്റെ സീസൺ 3 സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ജൂൺ 27 ന് ഉച്ചയ്ക്ക് 12.30 ന് നെറ്റ്ഫ്ലിക്സിൽ സിരീസ് റിലീസ് ചെയ്തു.

സ്ക്വിഡ് ഗെയിം 3 പ്രഖ്യാപിച്ചത് മുതൽ ബിടിഎസ് അംഗം വി സിരീസിൽ അതിഥി വേഷത്തിൽ എത്തും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാദങ്ങൾക്ക് ആരാധകർ ചില തെളിവുകളും നിരത്തി.

വി എന്നറിയപ്പെടുന്ന കിം തെഹ്യുങ്, അടുത്തിടെ നടന്ന വെവേഴ്‌സ് ലൈവ് സെഷനിൽ തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് ഇന്റർനെറ്റിൽ വലിയ ചർച്ചകൾ നടത്തിയതിനെ തുടർന്നാണ് ഈ ഊഹാപോഹങ്ങൾ ഉയർന്നത്.

2022-ൽ ബിടിഎസിന്റെ പെർമിഷൻ ടു ഡാൻസ് ഓൺ സ്റ്റേജ് കൺസർട്ടിൽ വി, സ്ക്വിഡ് ഗെയിമിലെ പിങ്ക് ഗാർഡിന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സ്ക്വിഡ് ഗെയിമിൽ താരം വന്നാൽ എപ്രകാരമായിരിക്കും എന്ന തരത്തിൽ ചർച്ചകൾ ആരംഭിച്ചത്.

കൂടാതെ സ്ക്വിഡ് ഗെയിം നടന്മാരായ ലീ ജംഗ്-ജെ (പ്ലെയർ 456), വൈ ഹാ-ജൂൺ (ജുൻ-ഹോ) എന്നിവർ ജനുവരിയിലെ ഒരു ഷോയിൽ വി-യുടെ കഥാപാത്രത്തെ കുറിച്ചുള്ള ചോദ്യത്തിൽ മറുപടി പറയാൻ വിമുഖത കാണിച്ചതും ഊപാപോഹങ്ങൾക്ക് ആക്കം കൂട്ടി.