Weight Loss Diet: ശരീരഭാരം കുറയ്ക്കാൻ മയോണൈസോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
Mayonnaise For Weight Loss: ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ മയോണൈസ് ഉൾപ്പെടുത്താമോ എന്നിങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്.

ചിക്കൻ വിഭവങ്ങൾക്കൊപ്പം ആളുകളെ ആകർഷിക്കുന്ന ഒന്നാണ് മയോണൈസ്. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ മയോണൈസ് ഉൾപ്പെടുത്താമോ എന്നിങ്ങനെ ചോദ്യങ്ങൾ നിരവധിയാണ്. അടുത്തിടെ, പോഷകാഹാര വിദഗ്ധ അമിത ഗാദ്രെ തന്റെ ഇൻസ്റ്റാഗ്രാമിൽ നടത്തിയ ഒരു വെളിപ്പെടുത്തൽ എന്താണെന്ന് നോക്കാം. (Image Credits: Gettyimages)

അമിതയുടെ അഭിപ്രായത്തിൽ, മയോണൈസ് കഴിക്കുന്നതിലൂടെ നിങ്ങൾക്ക് കൊളസ്ട്രോൾ ഉയർന്നേക്കാം. ഒരു ടേബിൾസ്പൂൺ മയോണൈസിൽ (15 ഗ്രാം) ഏകദേശം 8 ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വെണ്ണയോ മറ്റ് ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങളോ കഴിക്കുന്നതുപോലെ ജാഗ്രതയോടെ കഴിക്കേണ്ടതാണ് മയോണൈസ്.

മയോണൈസ് കഴിക്കുന്ന അളവി ശ്രദ്ധാ ചെലുത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ, പ്രത്യേക അവസരങ്ങളിൽ മാത്രം മയോണൈസ് കഴിക്കുക. ആരോഗ്യകരമായ ബദലുകൾ കണ്ടെത്തി മയോണൈസിന് പകരമായി കഴിക്കാവുന്നതാണ്.

മയോണൈസിൽ ഉയർന്ന അളവിലുള്ള കൊഴുപ്പും കലോറിയും ഉള്ളതിനാൽ അത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും. അമിതമായി മയോണൈസ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകും. അതിനാൽ, മിതമായ അളവിൽ മയോണൈസ് കഴിക്കുന്നതാണ് നല്ലത്.

മയോണൈസ് കഴിക്കുന്നത് നിർത്തുമ്പോൾ തന്നെ, ശരീരത്തിൽ മാറ്റങ്ങൾ കാണാൻ കഴിയും. കലോറിയും കൊഴുപ്പും കഴിക്കുന്നത് കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. ചില ആളുകളിൽ മെച്ചപ്പെട്ട ദഹനം അനുഭവപ്പെടുകയും വയറു വീർക്കുന്നത് കുറയുകയും ചെയ്തേക്കാം.