Chanakya Niti: അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യല്ലേ; ജീവിതം നരകമാകാൻ വേറൊന്നും വേണ്ട!
Chanakya Niti: ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് സഹായിക്കുന്ന നിരവധി തന്ത്രങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നു.

ദേഷ്യത്തിന്റെയോ വാശിയുടെ പുറത്ത് ഒന്നും വിളിച്ചു പറയരുതെന്ന് ചാണക്യൻ പറയുന്നു. ചെയ്യുമെന്ന് ഉറപ്പുള്ള കാര്യങ്ങൾ മാത്രം പറയുക. വാക്കുകളെക്കാൾ പ്രവർത്തിക്കു മുൻഗണന നൽകുന്നത് ശത്രുവിനെ കീഴ്പ്പെടുത്താനുള്ള മറ്റൊരു തന്ത്രമാണ്.

കൂടെ നിന്ന് ചതിക്കുന്നത് ആരെന്ന് മനസ്സിലാക്കിയാൽ അയാളുടെ വഴികൾ പിന്തുടരുക എന്നതാണ് മറ്റൊരു തന്ത്രം. ഇതിലൂടെ ശത്രു നിങ്ങൾക്ക് എതിരെ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ അറിയാൻ സാധിക്കും. ഇത് ശത്രുവിന്റെ നീക്കങ്ങളെ മുൻകൂട്ടി തടയാൻ സഹായിക്കുന്നു.

ജീവിതത്തിൽ തോൽവികളെ മറി കടക്കാൻ സ്വയം നിയന്ത്രണം അനിവാര്യമാണെന്ന് ചാണക്യൻ പറയുന്നു. സ്വയം നിയന്ത്രിക്കാൻ കഴിയുന്നവർക്ക് പ്രലോഭനങ്ങളിൽ അകപ്പെടാതെ വിജയം കരസ്ഥമാക്കാം.

ശത്രുവിന്റെ മനസ്സ് കീഴ്പ്പെടുത്തുക എന്നതാണ് ആദ്യതന്ത്രം. അവൻറെ ബലഹീനത മനസ്സിലാക്കി ശത്രുവിന്റെ മനസ്സിലേക്ക് എങ്ങനെ കടന്നുചെല്ലാം എന്ന് ചിന്തിക്കുക. ഇത്തരത്തിൽ ശത്രുവിന്റെ മനസ്സ് മനസ്സിലാക്കിയവർക്ക് അഭിപ്രായ ഭിന്നതകളുടെ കാരണം കണ്ടെത്താനും അവ പരിഹരിക്കാൻ സാധിക്കും.

എതിരെ നിൽക്കുന്ന ശത്രുവിനെക്കാൾ അപകടകാരിയാണ് കൂടെ നിന്ന് ചതിക്കുന്നവർ എന്ന് ചാണക്യൻ പറയുന്നു. ഇത്തരത്തിൽ നിങ്ങളുടെ പരാജയം ആഗ്രഹിക്കുന്നവരെ നേരിടാൻ സഹായിക്കുന്ന ചില ചാണക്യ തന്ത്രങ്ങൾ ഇതാ..