Cheteshwar Pujara: ടെസ്റ്റില്‍ വിശ്വസ്തനെങ്കിലും വൈറ്റ് ബോളില്‍ അവഗണിക്കപ്പെട്ട താരം; ചേതേശ്വര്‍ പൂജാരയുടെ ആസ്തിയെത്ര?
Cheteshwar Pujara Net Worth: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന പൂജാര 37-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2023 ജൂണിലാണ് താരം ഇന്ത്യയ്ക്കായി അവസാനം ടെസ്റ്റ് കളിച്ചത്

ഏതാനും ദിവസം മുമ്പാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ചേതേശ്വര്‍ പൂജാര പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്ന പൂജാര 37-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2023 ജൂണിലാണ് താരം ഇന്ത്യയ്ക്കായി അവസാനം ടെസ്റ്റ് കളിച്ചത് (Image Credits: PTI)

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുമ്പോഴും പൂജാരയ്ക്ക് വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മതിയായ അവസരം ലഭിച്ചിട്ടില്ല. 2014ന് ശേഷം പൂജാര ഏകദിനം കളിച്ചിട്ടില്ല. ഐപിഎല്ലിലും വളരെ കുറച്ച് അവസരങ്ങള്‍ മാത്രമാണ് ലഭിച്ചത്. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാനുമായില്ല (Image Credits: PTI)

2010ലായിരുന്നു താരം ടെസ്റ്റില്‍ അരങ്ങേറിയത്. ഏകദിനത്തില്‍ 2013ലും. നിരവധി ടെസ്റ്റ് മത്സരങ്ങളില്‍ മധ്യനിരയില്‍ ഇന്ത്യയുടെ പ്രതിരോധക്കരുത്തായി. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച 'വന്‍മതി'ലായിരുന്നു പൂജാര (Image Credits: PTI)

കരിയറിലെ മികച്ച സമയങ്ങളില്‍ ബിസിസിഐയുടെ എ+ വിഭാഗത്തിലുണ്ടായിരുന്നെങ്കിലും, പിന്നീട് ബി കാറ്റഗറിയിലെത്തി. ഫാന്റസിഡംഗല്‍, സാൻസ്‌പെറൈൽസ് ഗ്രീൻലാൻഡ്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓഡി, ഫോർഡ് എന്നിവയുൾപ്പെടെ രണ്ട് ആഡംബര കാറുകൾ സ്വന്തമായുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു (Image Credits: PTI)

രാജ്കോട്ടിലെ ഒരു ആഡംബര വില്ലയിലാണ് താമസിക്കുന്നത്. 2024-25 ലെ കണക്കനുസരിച്ച്, പൂജാരയുടെ ആസ്തി ഏകദേശം 24 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നുവെന്നും വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു (Image Credits: PTI)