Coconut Oil: എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാം; വെളിച്ചെണ്ണ കേടാകാതിരിക്കാന്‍ വഴിയുണ്ട്
How To Store Coconut Oil For A Long Time: വെളിച്ചെണ്ണ വില തീ പോലെ പൊള്ളിക്കുകയാണ്. നിലവില്‍ സംസ്ഥാനത്ത് കേര വെളിച്ചെണ്ണയുടെ വില 500 കടന്നു. മറ്റ് ബ്രാന്‍ഡഡ് വെളിച്ചെണ്ണകളും ലിറ്ററിന് വൈകാതെ തന്നെ 500 രൂപയ്ക്ക് മുകളില്‍ വില ഈടാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വെളിച്ചെണ്ണയ്ക്കും തേങ്ങയ്ക്കും വില ക്രമാതീതമായി ഉയരുമ്പോള്‍ സ്വന്തമായി തെങ്ങും അതില്‍ തേങ്ങയും ഉള്ളവര്‍ക്ക് ഇത് നല്ലക്കാലമാണ്. വെളിച്ചെണ്ണയുടെയോ തേങ്ങയുടെയോ വില അറിയാതെ അവര്‍ക്ക് യഥേഷ്ടം ഉപയോഗിക്കാം. (Image Credits: Getty Images)

കൊപ്ര ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇതിന് പുറമേ മില്ലുകളില്‍ നിന്ന് ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട് വാങ്ങിക്കാനും സാധിക്കും. എന്നാല്‍ ഈ വെളിച്ചെണ്ണ ദീര്‍ഘകാലം സൂക്ഷിക്കുന്നതിനായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.

വെളിച്ചെണ്ണയിലെ ജലാംശം പൂര്‍ണമായും ഒഴിവാക്കുന്നതിനായി നല്ല വെയിലുള്ള സ്ഥലത്ത് എണ്ണ വെക്കാം. ഇങ്ങനെ ചെയ്യുന്നത് ദീര്‍ഘകാലം വെളിച്ചെണ്ണ നല്ലരീതിയില്‍ ഉപയോഗിക്കാന്‍ സഹായിക്കും. എണ്ണ നന്നായി തെളിഞ്ഞ് വരുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

ഇതിന് പുറമേ വേറെയും വഴികള്‍ പലരും പരീക്ഷിക്കാറുണ്ട്. അക്കൂട്ടത്തിലൊന്നാണ് വെളിച്ചെണ്ണയില്‍ കുരുമുളക് ഇട്ടുവെക്കുന്നത്. കുരുമുളക് മണികള്‍ അതുപോലെ വെളിച്ചെണ്ണയില്‍ ഇട്ടുവെക്കുന്നത് കേടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

കൂടാതെ ഉപ്പും വെളിച്ചെണ്ണ കേടാകാതിരിക്കാന്‍ ഉപയോഗിക്കാറുണ്ട്. വെളിച്ചെണ്ണ സൂക്ഷിക്കുന്ന പാത്രത്തില്‍ ഉപ്പ് ഇട്ട് വെച്ചും ഏറെ കാലം സൂക്ഷിക്കാം.