Coconut Oil Price Hike : മഞ്ഞ നിറം, 500 രൂപയുടെ വെളിച്ചെണ്ണ നല്ലതാണോ? എങ്ങനെ അറിയാം ?
Coconut Oil Purity Checking Methods : കാശ് കൊടുത്ത് വാങ്ങുന്ന എണ്ണ ഉപയോഗിക്കാൻ നല്ലതാണോ? എന്തൊക്കെ ശ്രദ്ധിക്കണം? വിലയുടെ കാര്യത്തിൽ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ

പൊന്നിൻവിലയാണ് വെളിച്ചെണ്ണക്ക് കേരളത്തിൽ. ഒാണക്കാലമാകുമ്പോഴേക്കും വില 600 കടക്കുമെന്നാണ് പ്രവചനം. എന്നാൽ കാശ് കൊടുത്ത് വാങ്ങുന്ന എണ്ണ നമ്മുടെ ആരോഗ്യം തകർക്കുമോ? ഇതെങ്ങനെ പരിശോധിക്കാമെന്ന് നോക്കാം.

അൽപ്പം എണ്ണ എടുത്ത് നിങ്ങളുടെ വീട്ടിൽ ഫ്രിട്ജിൽ വെയ്ക്കാം. അൽപ്പം കഴിയുമ്പോൾ ഇത് കട്ടിയാകുന്നുവെങ്കിൽ അതിനർഥം എണ്ണ ശുദ്ധമാണ് എന്നാണ്. അല്ലാത്തവ വാങ്ങിയ പോലെ തന്നെയുണ്ടാവും. ഇനി എന്തെങ്കിലും കെമിക്കൽ മിക്സ് ചെയ്താൽ അത് കട്ടയാകില്ല, പകരം വെള്ളിച്ചെണ്ണയുടെ ശുദ്ധമായ ഭാഗം (പ്യൂർ വെളിച്ചെണ്ണ) മാത്രം കട്ടിയാകും

മറ്റൊരു വഴിയെന്നത് വെളിച്ചെണ്ണ ചൂടാക്കലാണ്. അൽപ്പം വെളിച്ചെണ്ണ എടുത്ത ചീനച്ചട്ടിയിൽ ചൂടാക്കാം മായം ചേരുന്നവ പെട്ടെന്ന് തന്നെ കരിഞ്ഞ മണം വരും. എന്നാൽ ശുദ്ധമായ വെളിച്ചെണ്ണയാണെങ്കിൽ അതിന് ശുദ്ധമായ എണ്ണയുടെ മണമായിരിക്കും.

നിറത്തിൻ്റെ കാര്യത്തിലും ശ്രദ്ധ വേണം, മഞ്ഞക്കളർ അല്ല വെളിച്ചെണ്ണക്ക്, ശുദ്ധമായ വെളിച്ചെണ്ണക്ക് തെളിഞ്ഞ നിറമായിരിക്കും

ഒരു കഷ്ണം ബട്ടർ ( വെണ്ണ ) വെളിച്ചെണ്ണയിലേക്ക് ഇടാം. കുറച്ചു നേരം കാത്തിരിക്കാം ബട്ടറിൻ്റെ നിറം മാറുന്നുണ്ടോ എന്നും നോക്കാം