Health Benefits of Corn: മടികൂടാതെ ചോളം കഴിക്കാം, ഗുണങ്ങൾ നിരവധി
Corn Health Benefits: ധാരാളം പോഷകഗുണങ്ങളാൽ സമ്പന്നമായ ധാന്യമാണ് ചോളം. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കിയാലോ....

ചോളത്തിൽ ധാരാളം വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.

ഒരു കപ്പ് ചോളത്തിൽ ഏകദേശം 29 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ശാരീരിക ഊർജ്ജം നൽകുകയും തലച്ചോറിനെയും നാഡീവ്യവസ്ഥയെയും ശരിയായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചോളത്തിൽ ധാരാളം വിറ്റാമിൻ ബി 1, ബി 5, വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് പുതിയ കോശങ്ങൾ സൃഷ്ടിച്ച് പ്രമേഹത്തിനെതിരെ പോരാടാൻ സഹായിക്കുകയും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു.

ചോളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു; ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സൃഷ്ടിക്കുന്ന ഫ്രീ റാഡിക്കലുകളിൽ നിന്നും ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു.

ഫോളിക് ആസിഡ്, സിയാക്സാന്തിൻ, പാത്തോജനിക് ആസിഡ് എന്നിവയാൽ സമ്പന്നമായ ഇവ ഗർഭകാലത്ത് കഴിക്കുന്നത് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഗുണം ചെയ്യും. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഗർഭകാലത്ത് മലബന്ധത്തിന്റെ പ്രശ്നത്തെയും സുഖപ്പെടുത്തുന്നു.