Courses after 12th: പ്ലസ് ടു കഴിഞ്ഞോ? ചില ന്യൂജെൻ കോഴ്സുകൾ ഇതാ
Courses after 12th: പ്ലസ് ടു കഴിഞ്ഞ് ഇനി എന്ത് പഠിക്കണമെന്ന ആശങ്കയിലാണോ? തൊഴിൽ സാധ്യതയുള്ള നിരവധി കോഴ്സുകളൾ ഇന്നുണ്ട്. സാങ്കേതിക വിദ്യയ്ക്ക് ഏറെ പ്രാധാന്യമുള്ള ഇക്കാലത്ത് വിദ്യാർഥികൾക്കായി ചില ന്യൂജെൻ കോഴ്സുകൾ പരിചയപ്പെട്ടാലോ...

ഹെൽത്ത് ടെക് കോഴ്സുകൾ: ബയോമെഡിക്കല്‍എന്‍ജിനീയറിങ്, ഹെല്‍ത്ത് അനലിറ്റിക്സ്, എപ്പിഡെമിയോളജി, പബ്ലിക് ഹെല്‍ത്ത്, വൈറോളജി, കെയറിങ് ടെക്‌നോളജി, വാക്സിന്‍ ടെക്നോളജി, കെയറിങ് ഇമ്മ്യൂണോളജി എന്നിവയിൽ സാധ്യത കൂടുതലാണ്.

കാർഷിക മേഖല: കാർഷിക രംഗത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അഗ്രി ബിസിനസ്, ഫുഡ് പ്രൊസസിങ്, ഫുഡ് റീട്ടെയില്‍, ഫുഡ്& ന്യൂട്രീഷന്‍, ന്യൂട്രീഷന്‍ & ഡയറ്റെറ്റിക്സ്, സപ്ലൈചെയിന്‍ മാനേജ്മെന്റ്, ഫുഡ് & ന്യൂട്രീഷന്‍, ന്യൂട്രീഷന്‍ & ഡയറ്റെറ്റിക്സ് എന്നിവ പഠിക്കാവുന്നതാണ്.

സൈബർ സെക്യൂരിറ്റി: സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ പ്രവര്‍ത്തിയ്ക്കാന്‍ ആഗ്രഹിക്കുന്ന പ്ലസ്സ് ടു മാത്‌സ്, കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്ക് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ., ഐ.ടി, ബിരുദ പ്രോഗ്രാമിന് ചേരാം. ബി.ടെക്ക് കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ്, എ.ഐ.&ഡാറ്റാ സയന്‍സ്, മറ്റ് സൈബര്‍ സെക്യൂരിറ്റി കോഴ്സുകൾ പഠിക്കാം.

ടൂറിസം: ബി.എസ്.സി./ബി.എ. കുലിനറി ആര്‍ട്സ്, ബി.ബി.എ. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, എയര്‍പോര്‍ട്ട് & എയര്‍ലൈന്‍ മാനേജ്മെന്റ്, ലോജിസ്റ്റിക് മാനേജ്മെന്റ് തുടങ്ങിയ ടൂറിയം കോഴ്സുകൾക്കും ഏറെ സാധ്യതയുണ്ട്.

അക്കൗണ്ടിങും മാനേജ്മെന്റും: സാമ്പത്തിക മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് അക്കൗണ്ടിങ് മാനേജ്മെന്റ് കോഴ്സുകൾ ചെയ്യാവുന്നതാണ്. ഇവയ്ക്ക് തൊഴിൽ സാധ്യത ഏറെയാണ്.