Dhyan Sreenivasan: ‘മറ്റുള്ളവർ പറയുന്ന തമാശയ്ക്ക് രമേഷ് പിഷാരടി ചിരിക്കാറില്ല’; വിമർശിച്ച് ധ്യാൻ ശ്രീനിവാസൻ
Dhyan Sreenivasan - Ramseh Pisharody: രമേഷ് പിഷാരടിയെ വിമർശിച്ച് ധ്യാൻ ശ്രീനിവാസൻ. മറ്റുള്ളവർ പറയുന്ന തമാശകൾക്ക് രമേഷ് പിഷാരടി ചിരിക്കില്ല എന്നായിരുന്നു ധ്യാൻ ശ്രീനിവാസൻ്റെ വിമർശനം.

മറ്റുള്ളവർ പറയുന്ന തമാശയ്ക്ക് രമേഷ് പിഷാരടി ചിരിക്കാറില്ലെന്ന നിരീക്ഷണവുമായി ധ്യാൻ ശ്രീനിവാസൻ. താനും ശ്രീനിവാസനുമൊക്കെ സീരിയസ് കോമഡികൾ പറയുന്നവരാണ് എന്നായിരുന്നു ഈ വിമർശനത്തോട് പിഷാരടിയുടെ മറുപടി. താൻ തിരക്കഥയൊരുക്കി അഭിനയിക്കുന്ന 'ആപ്പ് കൈസേ ഹോ?' എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ധ്യാൻ ശ്രീനിവാസൻ്റെ വിമർശനം. (Image Courtesy- Social Media)

"നമ്മൾ ഒരു സാധനം അടിച്ചിട്ട് അവിടെ ചിരിച്ചോണ്ടിരിക്കുമ്പോഴും രമേഷ് പിഷാരടി ഇങ്ങനെ ഇരിക്കും. 'ഇവൻ ഒരെണ്ണം അടിച്ചു, ഇനി ഇതിൻ മുകളിൽ അടിക്കണമല്ലോ' എന്ന ചിന്തയാണ്. ശ്രദ്ധിച്ചിട്ടുണ്ടോ? ശ്രദ്ധിച്ചാൽ മനസ്സിലാവും. എപ്പഴും ബാക്കിയുള്ളവരുടെ തമാശയ്ക്ക് ചിരിക്കില്ല. ഇതെൻ്റെ ഒബ്സർവേഷനാണ്."- ധ്യാൻ പറയുന്നു. (Image Courtesy- Ramesh Pisharody Facebook)

"ഞാനും ധർമ്മജനും പണ്ട് പരിപാടി ചെയ്യുന്ന സമയത്ത് ചിരിക്കാതെ വളരെ സീരിയസായിട്ട് നർമ്മം പറഞ്ഞിട്ടുള്ള ആൾക്കാരാണ്. നിൻ്റെ അച്ഛൻ തമാശ പറയുമ്പോ, അദ്ദേഹം പറയുന്ന നിമിഷം വരെ ഒരു തമാശ വരികയാണെന്ന് പറയാൻ പറ്റില്ല. ഞാൻ അദ്ദേഹത്തെയൊക്കെ കണ്ടുവളർന്ന ആളാണ്."- പിഷാരടി മറുപടി പറഞ്ഞു. (Image Courtesy- Social Media)

മറുപടിയ്ക്കിടെ സംസാരിക്കാൻ ശ്രമിച്ച ധ്യാനെ തടഞ്ഞുകൊണ്ട്, "നീ സംസാരിച്ച് തീരുന്നത് വരെ ഞാൻ മിണ്ടിയില്ല" എന്ന് പറഞ്ഞിട്ട് പിഷാരടി തുടർന്നു. "അതുകൊണ്ട് തമാശ പറയുന്നതിന് കുറച്ച് മുൻപേ ആക്ഷൻ തുടങ്ങുന്നതിന് പകരം മിണ്ടാതെയിരുന്ന് ഒരു സൈഡിൽ കൂടി അടിയ്ക്കും. ഫോൺ ഇൻ പരിപാടികൾ ഉള്ള സമയത്ത് ഫോൺ വിളിച്ച് നർമ്മം പറഞ്ഞ് ശീലിച്ചതാണ്."- പിഷാരടി പറഞ്ഞു. (Image Courtesy- Ramesh Pisharody Facebook)

"അതൊക്കെ കഴിഞ്ഞ് എത്ര നാളുകൾക്ക് ശേഷമാണ് നിൻ്റെയൊക്കെ ഇടയിൽ വന്ന് പെട്ടത്. തലയിലെ ഏതോ ഞരമ്പിൽ കൂടെയൊക്കെ കുറേ നാള് കഴിഞ്ഞാണ് കരണ്ട് ഓടുന്നത്. നീ തന്നെ ഇവിടത്തെ രാജാവ്. വേറെ ആരുമല്ല. നീ കാരണമല്ലേ കപ്പല് മുതലാളി പിന്നെയും വന്നത്" എന്ന് പിഷാരടി പറയുമ്പോൾ "മറ്റുള്ളവർ പറയുന്ന തമാശകൾ നമ്മൾ ആസ്വദിക്കണം" എന്ന് ധ്യാൻ പറയുന്നു. (Image Courtesy- Dhyan Sreenivasan Facebook)