Dileep: ‘ഞാന്‍ എവിടെ പോയാലും എന്തെങ്കിലുമൊക്കെ കൊണ്ടുവരും’; മഞ്ജുവിന്റെ കൂടെ പോയി ദിലീപിനെ കൊണ്ടുവന്നു
Kavya Madhavan About Her Childhood: ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്ന താരദമ്പതികളാണ് കാവ്യ മാധവനും ദിലീപും. ഇരുവരും ഒരുമിച്ച് സിനിമകളില്‍ അഭിനയിക്കുന്ന കാലം മുതല്‍ ഗോസിപ്പുകളില്‍ ഇടംപിടിച്ചവരാണ്. മഞ്ജു വാര്യരുമൊത്തുള്ള വിവാഹമോചനത്തിന് ശേഷം 2016 ലാണ് ദിലീപിന് കാവ്യയെ വിവാഹം ചെയ്തത്.

ദിലീപുമൊത്തുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും സ്വന്തം വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുമായി മുന്നോട്ടുപോകുകയാണ് കാവ്യ മാധവന്‍. ഈയടുത്തിടെയാണ് താരം സോഷ്യല്‍ മീഡിയയിലും സജീവമായി തുടങ്ങിയത്. (Image Credits: Instagram)

ലക്ഷ്യയുടെ മോഡലുകളായി മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും എത്താറുമുണ്ട്. കാവ്യ സിനിമയില്‍ ഇല്ലെങ്കിലും അവരുടെ പഴയ അഭിമുഖങ്ങള്‍ ഇപ്പോഴും ഹിറ്റാണ്.

സിനിമാ മേഖലയില്‍ സജീവമായിരുന്ന കാലത്ത് കാവ്യ നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എന്റെ ചെറുപ്പം മുതലേ ഞാന്‍ അങ്ങനെയാണ്. ഞാനൊരു സ്ഥലത്ത് പോയി വന്നാല്‍ അവിടെ നിന്ന് എന്തെങ്കിലും കൊണ്ടുവരും. ഞാനിപ്പോള്‍ ബസ്സിലാണ് യാത്ര ചെയ്യുന്നതെങ്കില്‍ കയറിയ ഇടത്ത് നിന്ന് ഇറങ്ങുന്ന സ്ഥലം വരെ ആ ബസ്സിലുള്ളവരെല്ലാം എന്റെ ഫ്രെണ്ട്‌സ് ആയിട്ടുണ്ടാകും എന്നാണ് കാവ്യ പറയുന്നത്.

ഈ വീഡിയോക്ക് താഴെ താരത്തെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. മഞ്ജുവിന്റെ കൂടെ പോയി ദിലീപിനെ കൊണ്ടുവന്നു, അങ്ങനെ ദിലീപിന്റെ അരിയുമായി വന്നു മഞ്ജുവിനെ കുഴിയിലിട്ടു, ഭൂലോക ഫ്രോഡ്. രണ്ടുകുടുംബം തകര്‍ത്തു ആദ്യ ഭര്‍ത്താവിന്റെയും മഞ്ജുവിന്റെയും, പിന്നെ ലോക്കോ പൈലറ്റ് ഇറങ്ങി വന്നു നിനക്ക് കപ്പലണ്ടി മുട്ടായി തന്നു പോടീ പൊറിച്ചി തുടങ്ങിയ കമന്റുകളാണ് കാവ്യക്ക് നേരെ എത്തുന്നത്.