Kitchen Tips: നിങ്ങളുടെ അടുക്കളയിലെ കട്ടിംഗ് ബോർഡ് വൃത്തിയുള്ളതാണോ! സുരക്ഷിതമായി ഉപയോഗിക്കാം ഇങ്ങനെ
Chopping Board Hygiene: നിങ്ങളുടെ ചോപ്പിംഗ് ബോർഡിൽ ഒരു ചെറിയ ഉള്ളി കഷണം പോലും പറ്റിപിടിച്ചിരിക്കാൻ അനുവദിക്കരുത്. മുറിക്കുമ്പോൾ പച്ചക്കറികളുടെ അവശിഷ്ടങ്ങൾ എല്ലായ്പ്പോഴും അവയിൽ നിന്ന് പോകണമെന്നില്ല. ഇത് ബോർഡിൽ രോഗാണുക്കൾ വളരാൻ അനുയോജ്യമായ സ്ഥലമൊരുക്കുന്നു.

മിക്കവാറും എല്ലാവരുടെയും അടുക്കളയിൽ പച്ചക്കറികൾ അരിയാൻ ഒരു കട്ടിംഗ് ബോർഡ് ഉണ്ടാകാറുണ്ട്. കൈവച്ച് അരിയാൻ പേടിയുള്ളവരും കൈയ്യുടെ സൗന്ദര്യം നഷ്ടമാകുമെന്ന് ഭയന്നുമാണ് പലരും ഇത് ഉപയോഗിക്കുന്നത്. കൂടാതെ കട്ടിംഗ് ബോർഡുകളിൽ പച്ചക്കറികൾ അരിയുന്നത് ജോലി വളരെ വേഗത്തിലാക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്. (Image Credits: Freepik)

ആളുകൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഇവയുടെ വൃത്തിയാണ്. അവ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൻ്റെ രുചിപോലും മാറിപോയേക്കാം. ബാക്ടീരിയകൾ അടിഞ്ഞുകൂടുന്നതിലൂടെ പല പ്രശ്നങ്ങളും ഉണ്ടാകുന്നു. നിങ്ങളുടെ അടുക്കള സുരക്ഷിതമായും വൃത്തിയായും സൂക്ഷിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ എന്തെല്ലാമെന്ന് നോക്കാം.

നിങ്ങളുടെ ചോപ്പിംഗ് ബോർഡിൽ ഒരു ചെറിയ ഉള്ളി കഷണം പോലും പറ്റിപിടിച്ചിരിക്കാൻ അനുവദിക്കരുത്. മുറിക്കുമ്പോൾ പച്ചക്കറികളുടെ അവശിഷ്ടങ്ങൾ എല്ലായ്പ്പോഴും അവയിൽ നിന്ന് പോകണമെന്നില്ല. ഇത് ബോർഡിൽ രോഗാണുക്കൾ വളരാൻ അനുയോജ്യമായ സ്ഥലമൊരുക്കുന്നു. മാത്രമല്ല അവ ആവശ്യമില്ലാത്ത മറ്റ് ചേരുവകളിലും എത്തിച്ചേരുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.

ചോപ്പിംഗ് ബോർഡുകൾ എല്ലാത്തരം വസ്തുക്കളിലും ലഭ്യമാണ്. മരം, പ്ലാസ്റ്റിക്, സെറാമിക്, സ്റ്റെയിൻലെസ് സ്റ്റീൽ തുടങ്ങി എല്ലാത്തിലുമുണ്ട്. അതിനാൽ തന്നെ അത് ഭക്ഷ്യയോഗ്യവും ബിപിഎ രഹിതവും ഉപയോഗിക്കാൻ സുരക്ഷിതവുമായ ഗുണനിലവാരമുള്ള വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ചിക്കൻ മുറിക്കാനും പച്ചക്കറി അരിയാനും ഒരു ബോർഡ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ഇത് ക്രോസ്-കണ്ടമിനേഷൻ സാധ്യത വർദ്ധിപ്പിക്കുന്നു. സുരക്ഷിതമായി തുടരാൻ, മാംസങ്ങൾക്ക് ഒന്ന്, പച്ചക്കറികൾക്ക് ഒന്ന്, പഴങ്ങൾക്ക് ഒന്ന് എന്നിങ്ങനെ വെവ്വേറെ ബോർഡുകൾ സൂക്ഷിക്കുന്നത് കൂടുതൽ ഉചിതമായിരിക്കും.

സാധനങ്ങൾ വലിച്ചെറിയുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ നിങ്ങളുടെ ചോപ്പിംഗ് ബോർഡിൽ യതാർത്ഥ സമയത്ത് മാറ്റേണ്ടതാണ്. ബോർഡിലെ കറകൾ നീക്കാൻ വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് സ്‌ക്രബ് ചെയ്യുക. വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കൈകൊണ്ട് കഴുകി വൃത്തിയുള്ള ഒരു തൂവാല കൊണ്ട് ഉണക്കിയെടുക്കുക.