എന്റെ അച്ഛന്‍ നായരും അമ്മ ഈഴവയുമാണ്, ഞാന്‍ ഏത് ജാതി എന്ന് പോലുമെനിക്കറിയില്ല: ദിയ കൃഷ്ണ | Diya Krishna and her father Krishna Kumar clarifies never discriminated against staff based on caste Malayalam news - Malayalam Tv9

Diya Krishna: എന്റെ അച്ഛന്‍ നായരും അമ്മ ഈഴവയുമാണ്, ഞാന്‍ ഏത് ജാതി എന്ന് പോലുമെനിക്കറിയില്ല: ദിയ കൃഷ്ണ

Published: 

07 Jun 2025 21:25 PM

Diya Krishna Controversy: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചയായിരിക്കുന്നത്. ദിയ തങ്ങളെ ജാതീയമായി അപമാനിച്ചുവെന്നാണ് ജീവനക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് ദിയ.

1 / 5ഈ ജാതി കാര്‍ഡൊക്കെ എന്തിനാ പറയുന്നത് എന്ന് എനിക്കറിയില്ല. എന്റെ അച്ഛന്‍ നായരും അമ്മ ഈഴവയുമാണ്. അപ്പോള്‍ ഞാന്‍ വീട്ടില്‍ തന്നെ ജാതി പറയേണ്ട ആളായി. ഞാന്‍ ഏത് ജാതി എന്ന് എനിക്ക് പോലുമറിയില്ല എന്ന് ദിയ പറയുന്നു. (Image Credits: Instagram)

ഈ ജാതി കാര്‍ഡൊക്കെ എന്തിനാ പറയുന്നത് എന്ന് എനിക്കറിയില്ല. എന്റെ അച്ഛന്‍ നായരും അമ്മ ഈഴവയുമാണ്. അപ്പോള്‍ ഞാന്‍ വീട്ടില്‍ തന്നെ ജാതി പറയേണ്ട ആളായി. ഞാന്‍ ഏത് ജാതി എന്ന് എനിക്ക് പോലുമറിയില്ല എന്ന് ദിയ പറയുന്നു. (Image Credits: Instagram)

2 / 5

ഒരു തവണ പോലും അവരോട് പണം തരാന്‍ ഞാന്‍ പറഞ്ഞിട്ടില്ല. ആകെ അവരോട് കൊടുക്കണം എന്ന് പറഞ്ഞത്, അവിടെ വേസ്റ്റ് എടുക്കാന്‍ വരുന്ന ചേട്ടന് വേണ്ടിയാണ്. ആ ചേട്ടന് പണം കൊടുത്തിട്ട് എത്ര രൂപ കൊടുത്തുവെന്ന് പറഞ്ഞാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഇട്ട് തരാമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ശമ്പളവും അവര്‍ക്കിട്ട് കൊടുക്കുന്നുണ്ട്.

3 / 5

അവര്‍ എനിക്കിങ്ങോട്ട് ഒരു മൂക്കിപ്പൊടി വാങ്ങിക്കാനുള്ള പൈസ പോലും തന്നിട്ടില്ല. ഇനി അഥവ തരണം എന്നുണ്ടെങ്കില്‍ അവര് എടിഎമ്മില്‍ പോയി എടുക്കണമല്ലോ. അത് ഏത് എടിഎം ആണെന്ന് പറഞ്ഞാല്‍ അവിടുത്തെ സിസിടിവിയില്‍ നമുക്ക് പരിശോധിക്കാമല്ലോ. എനിക്ക് തരണമെങ്കില്‍ എല്ലാ ദിവസവും വൈകുന്നേരം അവര്‍ പണം എടുക്കണമല്ലോ.

4 / 5

ഇപ്പോള്‍ നില്‍ക്കുന്ന ഓഫീസിന്റെ സ്റ്റെപ്പ് അഞ്ചെണ്ണം കയറി കഴിയുമ്പോള്‍ ഞാന്‍ ചെയറില്‍ ഇരിക്കുകയാണ്. അത്രയും വയ്യാതിരിക്കുകയാണ് ഞാന്‍. എന്റെ ഡെലിവറി അടുത്തുണ്ടാകും. ആ ഞാന്‍ ഇവരെ എങ്ങനെ ഭീഷണിപ്പെടുത്താനാണ്.

5 / 5

ഞാന്‍ അച്ഛനോടും അമ്മയോടും എന്റെ പ്രശ്‌നം പറഞ്ഞു, എനിക്ക് ഈ സിറ്റുവേഷനില്‍ ഇത് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ല. നിങ്ങളിത് ഹാന്‍ഡില്‍ ചെയ്ത് തരണമെന്ന് പറഞ്ഞു. ഇവര്‍ ഇവരെ കൊണ്ട് പറ്റുന്നതുപോലെ മാന്യമായി ഹാന്‍ഡില്‍ ചെയ്തുവെന്നും ദിയ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും