Diya Krishna: ‘കുഞ്ഞ് വരുന്നതിന് മുമ്പുള്ള അവസാന ചടങ്ങ്’; ബേബി ഷവർ ആഘോഷമാക്കി ദിയ കൃഷ്ണ
Diya Krishna Baby Shower Photos: ബേബി ഷവർ ചടങ്ങിലെ ചിത്രങ്ങൾ ദിയ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കുഞ്ഞ് വരുന്നതിന് മുമ്പുള്ള അവസാന ചടങ്ങ്' എന്ന അടികുറിപ്പോട് കൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ദിയ കൃഷ്ണ. ഇപ്പോഴിതാ, വളകാപ്പിന് പിന്നാലെ ബേബി ഷവർ ആഘോഷമാക്കിയിരിക്കുകയാണ് ദിയയും കുടുംബവും. ചടങ്ങിലെ ചിത്രങ്ങൾ ദിയ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. (Image Courtesy: Diya Krishna Facebook)

'ദ ഒഫീഷ്യൽ ബേബി ഷവർ, കുഞ്ഞ് വരുന്നതിന് മുമ്പുള്ള അവസാന ചടങ്ങ്' എന്ന അടികുറിപ്പോട് കൂടിയാണ് ദിയ ചിത്രങ്ങൾ പങ്കുവെച്ചത്. ഇത്തവണ സാരിയിൽ നിന്നും വ്യത്യസ്തമായി പേസ്റ്റൽ നിറത്തിലുള്ള ഗൗണിലാണ് ദിയ എത്തിയത്. ബ്രൗൺ നിറത്തിൽ ഉള്ള സ്യൂട്ടായിരുന്നു ഭർത്താവ് അശ്വിൻ ഗണേഷ് ധരിച്ചത്. (Image Courtesy: Diya Krishna Facebook)

നേരത്തെ ദിയ പങ്കുവെച്ച വളക്കാപ്പ് വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. കെങ്കേമമായാണ് കുടുംബം വളക്കാപ്പ് ആഘോഷിച്ചത്. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (Image Courtesy: Diya Krishna Facebook)

മുമ്പ് ദിയ കൃഷ്ണ പങ്കുവെച്ച ബേബി മൂൺ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറൽ ആയിരുന്നു. മാൽദീവ്സിൽ വെച്ചായിരുന്നു ദിയയും അശ്വിനും ബേബി മൂൺ ആഘോഷിച്ചത്. (Image Courtesy: Diya Krishna Facebook)

കൃഷ്ണകുമാറിന്റെ കുടുംബത്തിൽ ജനിക്കാൻ പോകുന്ന ആദ്യത്തെ പേരക്കുട്ടിയാണെന്നുള്ളത് കൊണ്ടുതന്നെ എല്ലാവരും ദിയയുടെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ കുഞ്ഞിന് വേണ്ടിയുള്ള ഷോപ്പിങ്ങെല്ലാം ദിയ തുടങ്ങിയിരുന്നു. (Image Courtesy: Diya Krishna Facebook)