Diya Krishna: അശ്വിന്‍ വിളിച്ച് ശല്യം ചെയ്തു; ‘വീട്ടില്‍ ബിരിയാണി ആണ് മോളെ, മണ്ണുവാരി അവന്‍ തിന്നാറുമില്ല’
Diya Krishna's Epic Reply: ദിയ കൃഷ്ണയുടെ സ്ഥാപനമായ ഓ ബൈ ഓസിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ കഴിഞ്ഞ ദിവസമാണ് കണ്ടുപിടിക്കപ്പെട്ടത്. സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് യുവതികള്‍ ചേര്‍ന്ന് ദിയയില്‍ നിന്ന് 69 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ദിയ കൃഷ്ണയ്ക്കും പിതാവ് കൃഷ്ണകുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്ന ഓ ബൈ ഓസിയിലെ മുന്‍ ജീവനക്കാരികള്‍ ഉന്നയിച്ചത്. ദിയ തങ്ങളെ ജാതീയമായി അധിക്ഷേപിച്ചുവെന്നും കൃഷ്ണകുമാര്‍ തങ്ങളെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതികള്‍ പറഞ്ഞിരുന്നു. (Image Credits: Instagram)

എന്നാല്‍ അന്നേ ദിവസം തന്നെ ദിയയുടെ ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനെതിരെ യുവതികള്‍ നടത്തിയ ആരോപണത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്. അശ്വിന്‍ ഗണേഷ് തങ്ങളെ ഫോണ്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നാണ് യുവതികള്‍ ആരോപിച്ചത്.

രാത്രി ഒരു മണിക്കും രണ്ട് മണിക്കും ദിയയുടെ ഹസ്ബന്റ് തങ്ങളെ ഫോണ്‍ വിളിച്ച് പാക്കിങ് വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. പൂവാലന്മാരെ പോലെയായിരുന്നു സംസാരിച്ചിരുന്നത് എന്ന് യുവതികള്‍ പറഞ്ഞു.

ഇവരുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ദിയ കൃഷ്ണ. അവന്‍ ഓടിക്കുന്നത് റോള്‍സ് റോയ്‌സാണ് മോളേ, തള്ളുവണ്ടി നോക്കുവാണേല്‍ അറീക്കാമേ എന്നാണ് വീഡിയോ പങ്കുവെച്ച് ദിയ കുറിച്ചത്.

മാത്രമല്ല, വീട്ടില്‍ ബിരിയാണി ആണ് മോളേ, മണ്ണുവാരി അവന്‍ തിന്നാറില്ല എന്നും യുവതികള്‍ക്ക് ദിയ മറുപടി നല്‍കിയിട്ടുണ്ട്. ദിയ നല്‍കിയ മറുപടിക്ക് നിറഞ്ഞ കയ്യടി നല്‍കുകയാണ് സോഷ്യല്‍ മീഡിയ.