Diya Krishna: അശ്വിനെ വിളിക്കുന്നത് അർജുൻ എന്നാണെന്ന് ദിയ; ഇഷാനിയുടെ ജീവിത പങ്കാളിയെ വീട്ടുകാർ അംഗീകരിച്ചു!
Arjun-Ishaani Krishna: സംസാരത്തിൽ ആവർത്തിച്ച് അർജുന്റെ പേര് കടന്ന് വരികയും ചെയ്യുന്നുണ്ട്. ഇതോടെ ഇഷാനിയുടെ ജീവിത പങ്കാളിയായി അർജുനെ വീട്ടുകാർ അംഗീകരിച്ചു എന്നും മനസ്സിലാക്കാം.കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങിലും അർജുൻ പങ്കെടുത്തിരുന്നു.

ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേഷിന്റെയും മകൻ ഓമി തന്നെയാണ് കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ഇപ്പോഴത്തെ വിശേഷം. കുടുംബത്തിലെ ഓരോരുത്തരും അവരുടെ യൂട്യൂബ് ചാനലുകളിൽ ഇതിന്റെ വിശേഷങ്ങൾ പങ്കുവച്ചും എത്തിയിരുന്നു. എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന ദിയ കൃഷ്ണ മകൻ ഓമിയുടെ മുഖം ഇതുവരെ ആരാധകരെ കാണിച്ചിട്ടില്ല. (Image Credits: Instagram)

വെെെകാതെ ഓമിയെ കാണാൻ പറ്റുമെന്ന പ്രതീക്ഷയിലാണ് ദിയയുടെ ആരാധകർ.ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് കൊണ്ടുള്ള താരത്തിന്റെ പുതിയ വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇതിനിടെയിൽ ദിയയെ അമ്മ സിന്ധു കൃഷ്ണ രണ്ട് മൂന്ന് തവണ ഇഷാനി എന്ന് വിളിക്കുന്നതും കേൾക്കാം.

ഈ സമയം ദിയ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അർജുനെയും അശ്വിനെയും അമ്മ ഇങ്ങനെ തന്നെയാണ് വിളിക്കുന്നത് എന്നാണ് ദിയ പറയുന്നത്. അശ്വിനെ അർജുൻ എന്നും അർജുനെ അശ്വിനെന്നും വിളിക്കുന്നതെന്നാണ് ദിയ കൃഷ്ണ പറയുന്നത്.

സംസാരത്തിൽ ആവർത്തിച്ച് അർജുന്റെ പേര് കടന്ന് വരികയും ചെയ്യുന്നുണ്ട്. ഇതോടെ ഇഷാനിയുടെ ജീവിത പങ്കാളിയായി അർജുനെ വീട്ടുകാർ അംഗീകരിച്ചു എന്നും മനസ്സിലാക്കാം.കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങിലും അർജുൻ പങ്കെടുത്തിരുന്നു.

ഇഷാനിയും അർജുനും തമ്മിലുള്ള പ്രണയം ഒരു പരസ്യമായ രഹസ്യമാണ്. ഇഷാനിയും അർജുനും ഇതുവരെ പ്രണയത്തെ കുറിച്ച് പരസ്യമായ ഒരു പ്രതികരണവും നടത്തിയിട്ടില്ല. സിന്ധുവിന്റെ വ്ലോഗുകളിലും അർജുനെ കാണാറുണ്ട്. ഇന്റീരിയർ ഡിസൈനർ ആണ് അർജുൻ എന്നാണ് ആരാധകരുടെ കണ്ടെത്തൽ.