Diya Krishna: പിറന്നാളും വിവാഹവുമെല്ലാം അഞ്ചിന്; ദിയയുടെ ജീവിതത്തിൽ വീണ്ടും ഒരു അഞ്ചാം തിയ്യതി, സ്പെഷ്യൽ ആകുമോ
Diya Krishna Pregnancy: ഇന്നാണ് ഡെലവറി ഡേറ്റ് ഡോക്ടർ നിർദേശിച്ചിക്കുന്നത്. ഇതോടെ താരത്തിന്റെ ജീവിതത്തിൽ വീണ്ടും ഒരു അഞ്ചാം തിയ്യതി കൂടി സ്പെഷ്യൽ ആകുമെന്നാണ് ആരാധകർ പറയുന്നത്.

ആരാധകർ ഏറെയുള്ള താരമാണ് ദിയ കൃഷ്ണ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയയും ഭർത്താവ് അശ്വിൻ ഗണേഷും. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇതിന്റെ വിശേഷങ്ങളും മറ്റും താരം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. (image credits:instagramdiya krishna)

ഇന്നാണ് ഡെലവറി ഡേറ്റ് ഡോക്ടർ നിർദേശിച്ചിക്കുന്നത്. ഇതോടെ താരത്തിന്റെ ജീവിതത്തിൽ വീണ്ടും ഒരു അഞ്ചാം തിയ്യതി കൂടി സ്പെഷ്യൽ ആകുമെന്നാണ് ആരാധകർ പറയുന്നത്. ദിയയുടെ പിറന്നാൾ മെയ് അഞ്ചിനാണ്. അശ്വിനുമായുള്ള വിവാഹം നടന്നത് സെപ്റ്റംബർ അഞ്ചിനാണ്.

അതുപോലെ ഇന്ന് ഡെലിവറി നടന്നാൽ ജൂലൈ അഞ്ചാം തിയ്യതിയും ദിയയ്ക്ക് മറക്കാൻ പറ്റാത്തതാകും. ഏറ്റവു നല്ലൊരു ദിവസമായി ജൂലൈ അഞ്ച് മാറട്ടേയെന്നാണ് ആരാധകർ ദിയയുടെ പോസ്റ്റിനു താഴെ കുറിക്കുന്നത്.അതേസമയം പ്രഗ്നന്‍സി ടെസ്റ്റ് പോസ്റ്റിവായത് മുതലുള്ള വിശേഷങ്ങള്‍ എല്ലാം ദിയ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

മൂന്നാം മാസത്തെ സ്‌കാനിംഗ് കഴിഞ്ഞപ്പോഴായിരുന്നു അശ്വിനും ദിയയും വ്‌ളോഗിലൂടെ വിശേഷ വാര്‍ത്ത പരസ്യമാക്കിയത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് അഡ്മിറ്റ് ആകാൻ പോകുന്നതിന് മുൻപ്, ഫാളാറ്റിലെ അവസാനത്തെ ദിവസത്തെ കുറിച്ചുള്ള വീഡിയോ താരം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

തനിക്ക് നല്ല പേടിയുണ്ട്. പക്ഷേ താനത് അഭിമുഖീകരിച്ചേ മതിയാകുമെന്നാണ് ദിയ പറയുന്നത്. തനിക്ക് വേണ്ടിയും കുഞ്ഞിന് വേണ്ടിയും താൻ സ്ട്രോങ് ആവണം. അതുകൊണ്ട് എല്ലാം കടിച്ച് പിടിച്ച്, ഒന്നുമില്ല എന്ന ഭാവത്തിൽ താൻ ഇരിക്കുന്നു എന്നേയുള്ളൂ. ടെൻഷനും പേടിയും എല്ലാം അടക്കി വച്ചിരിക്കുന്നുവെന്നാണ് ദിയ പറഞ്ഞത്.