Diya Krishna: ‘അശ്വിന്‍ വന്നതിന് ശേഷം എന്നെ ആര്‍ക്കും പറ്റിക്കാന്‍ പറ്റിയിട്ടില്ല’; എന്തുകൊണ്ട് കണക്കില്‍ തെറ്റിപ്പോയെന്ന് സോഷ്യല്‍ മീഡിയ
Diya Krishna Oh By Ozy Controversy: ദിയയുടെ സ്ഥാപനമായ ഓ ബൈ ഓസിയില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. 2021ലാണ് ദിയ ഓ ബൈ ഓസി ആരംഭിക്കുന്നത്. ഇതിനോടകം തന്നെ നല്ല ലാഭം ബിസിനസിലൂടെ സൃഷ്ടിക്കാന്‍ ദിയക്ക് സാധിച്ചിട്ടുണ്ട്.

ദിയ ഒറ്റയ്ക്കാണ് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്. കുടുംബത്തിലെ ആര്‍ക്കും ബിസിനസുമായി ബന്ധമില്ലാത്തതിനാല്‍ തന്നെ ദിയക്ക് ഇത് പുതിയ അനുഭവമായിരുന്നു. വിവാഹത്തിന് ശേഷം ദിയയുടെ ഭര്‍ത്താവ് അശ്വിനും ഓ ബൈ ഓസിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് ദിയ പറഞ്ഞിരുന്നു. (Image Credits: Instagram)

തനിക്ക് ടെക്‌നിക്കല്‍ സൈഡ് ഒന്നും അറിയില്ല. തനിക്ക് കണക്ക്, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ കാര്യങ്ങള്‍ ഒരിക്കലും മനസിലായിട്ടില്ല. പക്ഷെ അശ്വിന് നന്നായി കണക്കറിയാം. ടെക്‌നിക്കലി തന്നെ ആര്‍ക്കും പറ്റിക്കാന്‍ പറ്റും.

എന്നാല്‍ ഇവന്‍ വന്ന ശേഷം തന്നെ ആര്‍ക്കും പറ്റിക്കാന്‍ പറ്റിയിട്ടില്ല. കണക്കുകള്‍ കൃത്യമായി നോക്കും എന്നാണ് ദിയ അന്ന് ഹാപ്പി ഫ്രെയിംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അശ്വിന്‍ വെബ്‌സൈറ്റില്‍ കയറി നോക്കും. ഇന്ന് എത്ര റെവന്യു വന്നു, നാളെ നമുക്ക് ഇത്രയാക്കണം, റീന്‍ എങ്ങനെ പോസ്റ്റ് ചെയ്യണം, അതിനൊക്കെയുള്ള കുറേ സ്‌ട്രോറ്റജികള്‍ തനിക്ക് പറഞ്ഞ് തന്നിട്ടുണ്ട്. അശ്വിന്‍ കാരണം തന്റെ ബിസിനസ് വളര്‍ന്നുവെന്നും ദിയ പറഞ്ഞിരുന്നു.

എന്നാല്‍ ഇത്രയേറെ കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടും എന്തുകൊണ്ടാണ് ജീവനക്കാരികള്‍ക്ക് പണം തട്ടിയെടുക്കാന്‍ സാധിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. അശ്വിന്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ ഓരോ ദിവസത്തെയും കണക്ക് എന്തുകൊണ്ട് പരിശോധിച്ചില്ല എന്നും നെറ്റിസണ്‍സ് ചോദിക്കുന്നു.