Eye Twitching: ഭാഗ്യവും കഷ്ടക്കാലവും ഒന്നുമല്ല; കണ്ണ് തുടിക്കുന്നതിന് പിന്നിലെ കാരണമറിയാമോ?
Reason Behind Eye Twitching: കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടനവധി കഥകളാണ് നമ്മുടെ നാട്ടില്‍ പ്രചരിക്കുന്നത്. സ്ത്രീകള്‍ക്ക് ഇടം കണ്ണ് തുടിക്കുന്നത് നല്ലതാണെന്നും എന്നാല്‍ വലം കണ്ണ് തുടിക്കുന്നത് കഷ്ടക്കാലത്തിന്റെ ലക്ഷണമാണെന്നുമാണ് വിശ്വാസം. ശരിക്കും ഈ കണ്ണ് തുടിക്കലിന് നമ്മുടെ ജീവിതവുമായി ബന്ധമുണ്ടോ?

കണ്ണ് തുടിക്കുന്നതിന് നമ്മുടെ ഭാവിയും ഭൂതവുമായി ബന്ധമൊന്നുമില്ലെങ്കിലും ആരോഗ്യപരമായ കാരണങ്ങളുണ്ട്. നമ്മുടെ ശരീരത്തിലെ ചില പോഷകങ്ങളുടെ കുറവ് മൂലമാണ് പ്രധാനമായും കണ്ണ് തുടിക്കുന്നത്. (Image Credits: Freepik)

ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോള്‍ സാധാരണയായി കണ്ണ് തുടിക്കും. മഗ്നീഷ്യം കുറയുന്നത് ശരീരത്തില്‍ നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാകും. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി നിങ്ങള്‍ക്ക് ചീര, സീഡ്‌സ് എന്നിവ കഴിക്കാവുന്നതാണ്.

വൈറ്റമിന്‍ ഡി,ബി 12, ഇലക്ട്രോലൈറ്റുകള്‍ എന്നിവയുടെ കുറവ് ഉണ്ടാകുന്നതും കണ്ണ് തുടിക്കലിന് കാരണമാകും. അതിനായി സൂര്യപ്രകാശം കൊള്ളുകയും കൂണ്‍, മുട്ട, സീഡ്‌സ്, നട്‌സ്, പൂല്‍, പാലുത്പന്നങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്‍, കരിക്കിന്‍ വെള്ളം തുടങ്ങിയവ കഴിക്കാവുന്നതാണ്.

ഇതിന് പുറമെ ചില രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടിയാണ് കണ്ണ് തുടിക്കല്‍. പാര്‍ക്കിന്‍സണ്‍സ് രോഗമുള്ളവര്‍ക്ക് കണ്ണ് തുടിക്കും. ന്യൂറോ സംബന്ധമായ അസുഖങ്ങളില്‍ ഈ അവസ്ഥ വരും.

അമിതമായി സ്‌ട്രെസ് അനുഭവിക്കുന്നവര്‍ക്കും ഈ അവസ്ഥയുണ്ടാകും. അമിതമായ മദ്യപാനം, കഫീന്റെ ഉപയോഗം, കണ്ണിന് സ്‌ട്രെയിന്‍, ഡ്രൈ ഐ, മരുന്നുകള്‍ തുടങ്ങിയവ കണ്ണ് തുടിക്കലിന് കാരണമാകാറുണ്ട്.