Dominic and the Ladies’ Purse OTT: ഇനിയും ഒടിടിയിൽ എത്താതെ ‘ഡൊമിനിക് ആൻഡ് ദി ലേഡീസ്’; മമ്മൂട്ടി ചിത്രത്തിന് എന്ത് സംഭവിച്ചു?
Dominic and the Ladies' Purse OTT: ഈ വർഷം മമ്മൂട്ടിയുടേതായി ആദ്യം തിയറ്ററുകളിലെത്തിയ ചിത്രമാണ് ഡോമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്. പിന്നീട് തിയറ്ററുകളിൽ വന്ന പല സിനിമകളും ഒടിടിയിൽ എത്തിയെങ്കിലും ഈ മമ്മൂട്ടി ചിത്രം മാത്രം വൈകുകയാണ്. എന്തായിരിക്കും കാരണം?

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ അണിയിച്ചൊരുക്കിയ ചിത്രമാണ് ഡോമിനിക് ആന്റ് ദി ലേഡീസ് പേഴ്സ്. ഈ വർഷം മമ്മൂട്ടിയുടേതായി ആദ്യം തിയറ്ററിലെത്തിയത് ഈ ചിത്രമായിരുന്നു.

ക്രൈം കോമഡി ജോണറിലാണ് ചിത്രം എത്തിയത്. ഗൗതം വാസുദേവ് മോനോന്റെ ആദ്യ മലയാള സിനിമയായിരുന്നു. ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, സിദ്ദിഖ്, ലെന തുടങ്ങിയവരും ചിതത്തിൽ അണിനിരന്നു.

ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്റർ റിലീസിന് ശേഷം 40 ദിവസത്തിനുള്ളിൽ മമ്മൂട്ടി ചിത്രം ഒടിടിയിൽ എത്തേണ്ടതാണ്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഡോമിനിക്കും കൂട്ടരും ഒടിടിയിൽ എത്തിയിട്ടില്ല.

ആമസോൺ പ്രൈം വിഡിയോയാണ് ചിത്രത്തിന്റെ ഒടിടി സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സംപ്രേക്ഷണാവകാശ തുകയെ കുറിച്ചുള്ള തർക്കമാണ് ഒടിടി റിലീസ് വൈകുന്നതിന് കാരണമെന്നാണ് റിപ്പോർട്ട്.

മമ്മൂട്ടി കമ്പനിയും, ആമസോൺ പ്രൈം വിഡിയോയും തമ്മിൽ ചിത്രത്തിന്റെ കരാർ തുകയെ കുറിച്ച് ധാരണ എത്തിയിട്ടില്ലെന്നാണ് സൂചന. ജനുവരിയിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.