Businessman Buys Private Island: ബിക്കിനി ഇട്ട് നടക്കാൻ ഭാര്യക്ക് 400 കോടിയുടെ ദ്വീപ്; സൗദി ഭർത്താവ് വൈറൽ
Businessman Buys Private Island: സമ്പന്നനായ ഭര്‍ത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ച വിവരം ഇരുപത്തിയാറുകാരിയായ സൂദി അല്‍ നാദക് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ‘ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് ദ്വീപ് വാങ്ങിത്തന്നു’ , എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പൂ ചോദിച്ചാൽ പൂക്കാലം നൽകിയ ഒരു ഭർത്താവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യയ്ക്ക് ബീച്ച് സന്ദർശനം നടത്താൻ ഒരു സ്വകാര്യദ്വീപ് തന്നെ വാങ്ങി നല്‍കിയ ദുബായ് ബിസിനസ്സുകാരനായ ഭർത്താവിന്റെ വീഡിയോ ആണ് അത്. 50 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 400 കോടി രൂപ വില വരുന്ന സ്വകാര്യദ്വീപാണ് വാങ്ങിനൽകിയിരിക്കുന്നത്. (Image credits: instagram)

സമ്പന്നനായ ഭര്‍ത്താവ് തനിക്ക് സ്വകാര്യദ്വീപ് സമ്മാനിച്ച വിവരം ഇരുപത്തിയാറുകാരിയായ സൂദി അല്‍ നാദക് തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ‘ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് ദ്വീപ് വാങ്ങിത്തന്നു’ , എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.(Image credits: instagram)

മൂന്ന് കൊല്ലം മുമ്പാണ് യുകെയില്‍ നിന്നുള്ള സൂദിയും ദുബായിലെ ബിസിനസ്സുകാരനായ ജമാല്‍ അല്‍ നാദക്കും വിവാഹിതരായത്. ദുബായിലെ വിദ്യാഭ്യാസകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്.(Image credits: instagram)

ഒരു സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് സൂദി. സൂദി പങ്കുവെച്ച ദ്വീപ് വിഡിയോ ഇതിനോടകം രണ്ടര മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞു. എന്നാൽ ദ്വീപിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൂദി പങ്കുവെച്ചിട്ടില്ല. ഇതല്ലാതെ ഭർത്താവ് സമ്മാനിച്ച മറ്റ് കാര്യങ്ങളെ പറ്റിയും താരം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. (Image credits: instagram)

സൂദിയ്ക്ക് സമ്മാനമായി ഒഎട്ടുകോടിയിലേറെ രൂപ വിലമതിക്കുന്ന വജ്രമോതിരവും ഏകദേശം 16 കോടിയിലേറെ രൂപ വിലവരുന്ന ആര്‍ട്ട് വര്‍ക്കും ജമാല്‍ സമ്മാനിച്ചതിന്റെ വിവരം സൂദി നേരത്തെ പങ്കുവെച്ചിരുന്നു.(Image credits: instagram)