Dandruff: താരന്‍ കളയാന്‍ വീട്ടിലുണ്ട് പോംവഴി; ഇത് പരീക്ഷിച്ചോളൂ
Dandruff Removal: താരന്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണോ നിങ്ങള്‍? താരന്‍ അകറ്റുന്നതിനായി പലരും പല വഴികളും പരീക്ഷിക്കാറുണ്ട്. അവയെല്ലാം തത്കാലത്തേക്ക് ആശ്വാസം നല്‍കുമെങ്കിലും താരന്‍ പൂര്‍ണായി അകലുന്നില്ല. വീട്ടില്‍ തന്നെയുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് താരനെ അകറ്റാവുന്നതാണ്.

ഒരുതരത്തിലുള്ള ഫംഗല്‍ ഇന്‍ഫെക്ഷനാണ് താരന്‍. താരന്‍ മുടിയുടെ ആരോഗ്യത്തെ മാത്രമല്ല ചര്‍മ്മത്തിന് ദോഷം ചെയ്യുന്നുണ്ട്. ചര്‍മ്മത്തിന് ചൊറിച്ചിലും പുരികം കൊഴിഞ്ഞുപോകുന്നതുമെല്ലാം താരന്‍ വര്‍ധിക്കുന്നത് മൂലം ഉണ്ടാകുന്നത്. താരനെ ഇല്ലാതാക്കാന്‍ വീട്ടുവൈദ്യത്തില്‍ പറയുന്നത് എന്തെന്ന് നോക്കാം. (Image Credits: Freepik)

കടുക്- കടുക് അരച്ച് തലയില്‍ പുരട്ടുന്നത് താരനെ അകറ്റാന്‍ സഹായിക്കും. കടുക് ശിരോചര്‍മത്തില്‍ പുരട്ടുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയാണെങ്കില്‍ അത് സാധാരണമാണ്, ഭയപ്പെടേണ്ടതില്ല. നേരിട്ട് പുരട്ടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തൈരില്‍ ചേര്‍ത്ത് കടുക്ക് തലയില്‍ പുരട്ടാവുന്നതാണ്. (Image Credits: Freepik)

ആര്യവേപ്പില- ആര്യവേപ്പില അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്. ആര്യവേപ്പില തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ശേഷം തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് തല കഴുകുന്നതാണ് ഉത്തമം. (Image Credits: Freepik)

ഉലുവ- ഫംഗല്‍ ഇന്‍ഫെക്ഷനുകളെ ചെറുക്കാന്‍ ഉലുവ സഹായിക്കും. അതിനാല്‍ ഉലുവ കുതിര്‍ത്ത് തലയില്‍ പുരട്ടാവുന്നതാണ്. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും. (Image Credits: Freepik)

മേല്‍പ്പറഞ്ഞിരിക്കുന്ന രീതികളെല്ലാം പരീക്ഷിക്കുന്നതിന് മുമ്പ് അവ മൂലം നിങ്ങള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക. (Image Credits: Freepik)