കണ്ണ് തുടിക്കുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാമോ? | Excessive Eye Blinking reason and solution in malayalam Malayalam news - Malayalam Tv9

Eyes Blinking: കണ്ണ് തുടിക്കുന്നതിന് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാമോ?

Published: 

22 Aug 2024 22:35 PM

Eyes Blinking Reason: നിങ്ങളുടെ കണ്‍പോളകള്‍ ഇടയ്ക്കിടെ തുടിയ്ക്കാറുണ്ടോ? ഏത് കണ്ണാണ് തുടിക്കുന്നത് എന്ന് നോക്കി നമുക്ക് സന്തോഷമാണോ സങ്കമാണോ വരാന്‍ പോകുന്നത് എന്നെല്ലാം പറയാറില്ലെ. എന്നാല്‍ എന്തായിരിക്കും ഇതിന് പിന്നിലെ യഥാര്‍ഥ കാരണം.

1 / 5കണ്ണ് തുടിക്കുന്ന അവസ്ഥയെ മയോകൈമിയ എന്നാണ് പറയുന്നത്. അമിതമായ ക്ഷീണം, പിരിമുറുക്കം എന്നിവ ഉണ്ടാകുമ്പോഴാണ് പ്രധാനമായും നമ്മുടെ കണ്ണുകള്‍ തുടിക്കുന്നത്. (TV9 Bharatvarsh Image)

കണ്ണ് തുടിക്കുന്ന അവസ്ഥയെ മയോകൈമിയ എന്നാണ് പറയുന്നത്. അമിതമായ ക്ഷീണം, പിരിമുറുക്കം എന്നിവ ഉണ്ടാകുമ്പോഴാണ് പ്രധാനമായും നമ്മുടെ കണ്ണുകള്‍ തുടിക്കുന്നത്. (TV9 Bharatvarsh Image)

2 / 5

മൂന്ന് രീതിയിലാണ് കണ്‍പോളകള്‍ തുടിക്കുന്നത്. ആദ്യത്തേത് കോണ്‍പോളകളില്‍ ഏതെങ്കിലുമൊന്ന് തുടിക്കുന്നത്. ജീവിത ശൈലിയാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് പറയാം.് മദ്യപാനം, പുകവലി, കഫീനിന്റെ ഉപയോഗം, ക്ഷീണം, പിരിമുറുക്കം എന്നിവയുള്ളവര്‍ക്ക് ഈ അവസ്ഥ ഇടയ്ക്കിടെ ഉണ്ടാകാം. (TV9 Bangla Image)

3 / 5

നിരന്തരം രണ്ടു കണ്ണുകളും വിറയ്ക്കുകയോ ചിമ്മിക്കൊണ്ടയിരിക്കുന്ന ഒരവസ്ഥയാണ് രണ്ടാമത്തേത്. വളരെ വിരളമായി മാത്രം ഉണ്ടാകുന്ന ഈ അവസ്ഥയ്ക്ക് ആശ്വാസം ലഭിക്കാന്‍ മണിക്കൂറുകളോളം കണ്ണുകളടച്ചു വെക്കേണ്ടതായി വരാറുണ്ട്. (TV9 Kannad Image)

4 / 5

വായയ്ക്കു ചുറ്റുമുള്ള പേശികളും കണ്‍പോളകള്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങള്‍ വിറയ്ക്കുന്ന അവസ്ഥയാണ് മൂന്നാമതായുള്ളത്. മുഖത്തിന്റെ ഏതെങ്കിലും ഒരു വശത്ത് മാത്രമാണിത് സംഭവിക്കുന്നത്. ഇതിന് കാരണമാകുന്നത് മുഖത്തെ ഒരു ചെറിയ ധമനികളാണ്. (TV9 Telugu Image)

5 / 5

നന്നായി ഉറങ്ങുക, കൈവിരല്‍ ഉപയോഗിച്ച് കണ്‍പോളയിലൂടെ വൃത്താകൃതിയില്‍ മസാജ് ചെയ്യുക, ധാരാളം വെള്ളം കുടിക്കുക., കഫീനിന്റെ ഉപയോഗം കുറയ്ക്കുക, മദ്യപാനം ഒഴിവാക്കുക എന്നിവയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. (TV9 Gujarati Image)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്