'മുറിവ് സ്റ്റിച്ച് ഒന്നും ഇല്ലേ..റസ്റ്റ്‌ എടുക്കു ദിയ, ഇങ്ങനെ ചെയ്യരുത്'; ഉപദേശിച്ച് ആരാധകർ | Fans Advise Diya Krishna to Avoid These Activities After Delivery, Their Reactions Are a Mix of Care and Curiosity Malayalam news - Malayalam Tv9

Diya Krishna: ‘മുറിവ് സ്റ്റിച്ച് ഒന്നും ഇല്ലേ, റസ്റ്റ്‌ എടുക്കു ദിയ; ഇങ്ങനെ ചെയ്യരുത്’; ഉപദേശിച്ച് ആരാധകർ

Published: 

14 Jul 2025 20:07 PM

Fans Advise Diya Krishna: വളരെ സന്തോഷത്തോടെയും പ്രസരിപ്പോടെയും ഓരോ ആഭരണങ്ങളെ കുറിച്ചും വീഡിയോയിൽ ദിയ സംസാരിക്കുന്നുണ്ട്. ഇതോടെ നിരവധി പേരാണ് താരത്തിന് ഉപദേശിച്ച് എത്തുന്നത്. വിശ്രമിക്കൂവെന്നാണ് ആരാധകർ പറയുന്നത്.

1 / 5ഈ മാസം അ‍ഞ്ചാം തീയതിയായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും  സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ  ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. (Image Credits:Instagram)

ഈ മാസം അ‍ഞ്ചാം തീയതിയായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കും ഭർത്താവ് അശ്വിൻ ​ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. (Image Credits:Instagram)

2 / 5

ദിയയുടെ പ്രസവ വീഡിയോയും താരം തന്റെ യുട്യൂബ് ചാനൽ വഴി പങ്കിട്ടതാണ്.പ്രസവം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ താരം കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോയും പങ്കുവച്ചിരുന്നു. തന്റെ തന്റെ കടയിലേക്ക് വന്ന ഏറ്റവും പുതിയ ഓണം കളക്ഷൻ പരിചയപ്പെടുത്തി കൊണ്ടായിരുന്നു വീഡിയോ.

3 / 5

വളരെ സന്തോഷത്തോടെയും പ്രസരിപ്പോടെയും ഓരോ ആഭരണങ്ങളെ കുറിച്ചും വീഡിയോയിൽ ദിയ സംസാരിക്കുന്നുണ്ട്. ഇതോടെ നിരവധി പേരാണ് താരത്തിന് ഉപദേശിച്ച് എത്തുന്നത്. വിശ്രമിക്കൂവെന്നാണ് ആരാധകർ പറയുന്നത്.

4 / 5

'സുഖപ്രസവം കഴിഞ്ഞാണ് എറ്റവും കൂടുതൽ റെസ്റ്റ് എടുക്കേണ്ടത് ദിയ, ഒരു മാസം എങ്കിലും റെസ്റ്റ് എടുക്കണം, പനി വന്നു ഹോസ്പിറ്റലിൽ പോയി വന്ന പോലെ.മുറിവ് സ്റ്റിച്ച് ഒന്നും ഇല്ലേ..റസ്റ്റ്‌ എടുക്കു ദിയ, കുറച്ചു ദിവസം കിടക്കു.ഇപ്പോൾ കിടന്നില്ലകിൽ പിന്നെ നടുവ് വേദന മാറില്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

5 / 5

എന്നാൽ നിരവധി പേർ ഇതിനു മറുപടിയുമായി എത്തുന്നുണ്ട്. ഒരു സ്ഥലത്ത് നിന്നുകൊണ്ട് എടുക്കുന്ന വീഡയോ അല്ലേ. സ്ട്രെയിൻ ചെയ്യുന്നില്ലല്ലോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. റെസ്റ്റ് എന്ന് പറഞ്ഞു 24 മണിക്കൂറും കിടക്കേണ്ട ആവശ്യമൊന്നും ഇല്ലെന്നും മനസിന്റെ കോൺഫിഡന്റ് അതാണ് വലുതെന്നും കമന്റിൽ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും