മാംസം കഴിച്ച് തന്നെ ശരീരഭാരം കുറയ്ക്കാം; ഈ മത്സ്യങ്ങൾ പതിവാക്കൂ | Fish That Can Help You Weight Loss, Check the health benefits and how it will work Malayalam news - Malayalam Tv9

Weight Loss Food: മാംസം കഴിച്ച് തന്നെ ശരീരഭാരം കുറയ്ക്കാം; ഈ മത്സ്യങ്ങൾ പതിവാക്കൂ

Published: 

14 Feb 2025 20:03 PM

Fish For Weight Lose: മത്സ്യത്തിൽ കലോറി കുറവാണ്, പ്രോട്ടീൻ സമ്പുഷ്ടവും. കൂടാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട് ചില മത്സ്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

1 / 6ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മത്സ്യം ഒരു മികച്ച മാർ​ഗമാണ്. കാരണം ഇവയിൽ കലോറി കുറവാണ്, പ്രോട്ടീൻ സമ്പുഷ്ടവും. കൂടാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ,  ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട് ചില മത്സ്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മത്സ്യം ഒരു മികച്ച മാർ​ഗമാണ്. കാരണം ഇവയിൽ കലോറി കുറവാണ്, പ്രോട്ടീൻ സമ്പുഷ്ടവും. കൂടാതെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട് ചില മത്സ്യങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

2 / 6

മത്തി: വലിപ്പം കുറവാണെങ്കിലും, മത്തി പോഷകങ്ങളാൽ സമ്പുഷ്ടമാണ്. 3.75 ഔൺസ് മത്തി കഴിക്കുന്നതിലൂടെ 23 ഗ്രാം പ്രോട്ടീനും ധാരാളം ഒമേഗ-3 ആസിഡുകളും ലഭിക്കുന്നു. അവ കാൽസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ്.

3 / 6

അയല: ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ മറ്റൊരു രുചികരമായ മത്സ്യമാണ് അയല. ഇതിൽ 16 ഗ്രാം പ്രോട്ടീനും 2,000 മില്ലിഗ്രാമിൽ കൂടുതൽ ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, അയലയിൽ മെർക്കുറിയുടെ അളവ് കൂടുതലായതിനാൽ, കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർ ചെറിയ ഇനം മത്സ്യങ്ങൾ കഴിക്കുന്നതാണ് നല്ലത്.

4 / 6

ചാള: മൃദുവായതും പരന്നതുമായ ഈ മത്സ്യത്തിന് സവിശേഷമായ രുചിയും ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നവുമാണ്. പഠനമനുസരിച്ച്, പ്രതിദിനം 1,000 മില്ലിഗ്രാം ഒമേഗ-3 കൊഴുപ്പ് കഴിക്കുന്നവരിൽ വയറ്റിലെ കൊഴുപ്പ് മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്.

5 / 6

സാൽമൺ: ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും സാൽമൺ നല്ലതാണ്. ഈ മത്സ്യത്തിൽ 17 ഗ്രാം പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, നിരവധി വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. സാൽമണിലെ കാൽസിറ്റോണിൻ എന്ന ഹോർമോൺ വിശപ്പ് കുറയ്ക്കുകയും കലോറി എരിയുന്നത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

6 / 6

ട്രൗട്ട്: 18 ഗ്രാം പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ, ഒമേഗ-3 എന്നിവ നിറഞ്ഞതാണ് ട്രൗട്ട്. ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് ഈ മത്സ്യം. ട്രൗട്ട് വൈറ്റമിൻ ഡിയുടെ നല്ല ഉറവിടമാണ്. ഇത് ആരോഗ്യകരമായ മെറ്റബോളിസത്തിന് സഹായിക്കുന്നു. ഇത് ഗ്രിൽ ചെയ്തോ വറുത്തോ കഴിക്കാവുന്നതാണ്.

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം