Foods to Beat Fatigue: എപ്പോഴും ക്ഷീണമാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
Foods to Beat Fatigue: എപ്പോഴുമുള്ള ക്ഷീണം നമ്മെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. എന്നാൽ ശരീരത്തിന് വേണ്ട ഊർജം ലഭിക്കാനും ക്ഷീണം അകറ്റാനും നമ്മെ സഹായിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങളെ പരിചയപ്പെട്ടാലോ...

ക്ഷീണം അകറ്റാൻ ഈന്തപ്പഴം ഏറെ ഗുണം ചെയ്യും. ഈന്തപ്പഴത്തിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

അതുപോലെ വാഴപ്പഴവും മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഇവയിൽ പൊട്ടാസ്യം, വിറ്റാമിൻ ബി6 തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ക്ഷീണം അകറ്റാൻ സഹായിക്കുന്നു.

ഓട്സ് ക്ഷീണം അകറ്റാൻ മികച്ച ഓപ്ഷനാണ്. അയൺ, വിറ്റാമിൻ ബി, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമായ ഓട്സ് ക്ഷീണം അകറ്റുകയും ഊർജം നൽകുകയും ചെയ്യുന്നു.

ചീര കഴിക്കാൻ ഇനി മുതൽ മടി കാണിക്കരുത്. കാരണം ക്ഷീണം അകറ്റാനും ഊർജം ലഭിക്കാനും ചുവപ്പ്, പച്ച ചീര ഏറെ സഹായിക്കും. ഇവയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്.

ക്ഷീണം അകറ്റാനായി ഡയറ്റിൽ ചേർക്കാവുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ് മുട്ട. ഇവയിൽ പ്രോട്ടീനും അമിനോ ആസിഡും ധാരാളം അടങ്ങിയിരിക്കുന്നു, ഇവ ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ സഹായിക്കും.