Prithvi Shaw: ശരീരഭാരം കുറയ്ക്കണം, സ്പിന്നിനെതിരെ കളിക്കണം; പൃഥ്വി ഷായോട് മുൻ സെലക്ടർ
Prithvi Shaw Cricket Career: ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പ്രതീക്ഷ നൽകിയ യുവതാരങ്ങളിൽ ഒരാളായിരുന്നു പൃഥ്വി ഷാ. അണ്ടർ 19 ലോകകപ്പ് ടീമിന്റെ നായകനായിരുന്ന താരത്തിന്റെ അടച്ചക്കമില്ലായ്മയാണ് അദ്ദേഹത്തെ കരിയറിൽ നിന്ന് മാറ്റി നിർത്താൻ കാരണം.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പിൻഗാമിയെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരമായിരുന്നു പൃഥ്വി ഷാ. മോശം ഫോമും അച്ചടക്കമില്ലായ്മയും താരത്തെ ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തി. (Image Credits: Getty Images)

രഞ്ജി ട്രോഫിക്കുള്ള മുംബെെ ടീമിൽ ഇടംലഭിച്ചെങ്കിലും ഐപിഎല്ലിൽ കളിക്കാനുമെന്ന് പ്രതീക്ഷിച്ച താരത്തെ ഫ്രാഞ്ചെെസികളും കെെവിട്ടിരുന്നു. മടിയും അലസതയുമാണ് താരത്തിന്റെ കരിയർ ഇല്ലാതാക്കിയതെന്നാണ് ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്. (Image Credits: Getty Images)

മുൻ ബിസിസിഐ സെലക്ടർ ജതിൻ പരഞ്ജപ്പേ താരത്തിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള വഴി പറഞ്ഞ് നൽകിയിരിക്കുകയാണ്. ശരീര ഭാരം കുറച്ച് ഫിറ്റ്നെസ് കാത്ത് സൂക്ഷിക്കണമെന്നും മാനസികാരോഗ്യത്തിൽ ശ്രദ്ധിക്കണമെന്നും വിക്കറ്റ് പോകാതെ ശ്രദ്ധിച്ച് കളിക്കണമെന്നും അദ്ദേഹം പറഞ്ഞു. (Image Credits:Jatin Paranjape)

താരത്തിന് തന്റെ ചിന്തയിലും പ്രവർത്തിയിലും പുനഃ പരിശോധന വേണമെന്ന് ചൂണ്ടികാട്ടിയ അദ്ദേഹം താരരത്തോട് സ്പിന്നിനെതിരെ കളിക്കാനും 7 കിലോ മുതൽ 10 കിലോ വരെയുള്ള ശരീര ഭാരം കുറയ്ക്കാനും ആവശ്യപ്പെട്ടു. (Image Credits: Jatin Paranjape)

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 62 മത്സരങ്ങളും 44 ലിസ്റ്റ് എ മാച്ചുകളും കളിച്ചിട്ടുള്ള ജതിൻ പരഞ്ജപ്പേ ഇന്ത്യൻ ജഴ്സിയിൽ നാല് ഏകദിനവും കളിച്ചിട്ടുണ്ട്. (Image Credits: Jatin Paranjape)