ടി20യിലെ അഞ്ച് ഉയര്‍ന്ന സ്‌കോറുകളില്‍ നാലും സമ്മാനിച്ചത് 2024 | Four of the five highest innings totals in T20 happened in 2024, Know details Malayalam news - Malayalam Tv9

Year Ender 2024 : ടി20യിലെ അഞ്ച് ഉയര്‍ന്ന സ്‌കോറുകളില്‍ നാലും സമ്മാനിച്ചത് 2024

Published: 

25 Dec 2024 15:34 PM

Highest innings totals in T20Is : ടി20യിലെ അഞ്ച് ഉയര്‍ന്ന ടീം സ്‌കോറുകള്‍ നോക്കാം. ഇതില്‍ നാലും സംഭവിച്ചത് ഈ വര്‍ഷമാണ്. ഒന്നാം സ്ഥാനത്ത് സിംബാബ്‌വെയാണ്. നേപ്പാളാണ് രണ്ടാമത്. ഇന്ത്യയുമുണ്ട് റെക്കോഡ് പട്ടികയില്‍. ലിസ്റ്റ് നോക്കാം. ടി20യിലെ അഞ്ച് ഉയര്‍ന്ന് ടീം സ്‌കോറുകള്‍

1 / 5ടി20യിലെ അഞ്ച് ഉയര്‍ന്ന ടീം സ്‌കോറുകള്‍ നോക്കാം. ഇതില്‍ നാലും സംഭവിച്ചത് ഈ വര്‍ഷമാണ്. ഒന്നാം സ്ഥാനത്ത് സിംബാബ്‌വെയാണ്. 2024 ഒക്ടോബര്‍ 23ന് ഗാംബിയക്കെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് സിംബാബ്‌വെ നേടിയത് (Image Credits : Getty)

ടി20യിലെ അഞ്ച് ഉയര്‍ന്ന ടീം സ്‌കോറുകള്‍ നോക്കാം. ഇതില്‍ നാലും സംഭവിച്ചത് ഈ വര്‍ഷമാണ്. ഒന്നാം സ്ഥാനത്ത് സിംബാബ്‌വെയാണ്. 2024 ഒക്ടോബര്‍ 23ന് ഗാംബിയക്കെതിരെ നടന്ന മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് സിംബാബ്‌വെ നേടിയത് (Image Credits : Getty)

2 / 5

രണ്ടാം സ്ഥാനത്ത് നേപ്പാളാണ്. മംഗോളിയക്കെതിരെ നടന്ന മത്സരത്തില്‍ നേപ്പാള്‍ അടിച്ചുകൂട്ടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ്. 2023 സെപ്തംബര്‍ 27നാണ് ഈ മത്സരം നടന്നത് (Image Credits : Getty)

3 / 5

ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. ഈ വര്‍ഷം ഒക്ടോബര്‍ 12ന് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് ഇന്ത്യ നേടി. 47 പന്തില്‍ 111 റണ്‍സ് നേടിയ സഞ്ജു സാംസണായിരുന്നു കളിയിലെ താരം (Image Credits : PTI)

4 / 5

സിംബാബ്‌വെ നാലാം സ്ഥാനത്തുണ്ട്. സീഷെല്‍സിനെതിരെ നടന്ന മത്സരത്തില്‍ സിംബാബ്‌വെ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ്. 2024 ഒക്ടോബര്‍ 19നായിരുന്നു ഈ മത്സരം (Image Credits : Getty)

5 / 5

ഇന്ത്യയാണ് അഞ്ചാം സ്ഥാനത്ത്. ഈ വര്‍ഷം നവംബര്‍ 15ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ നേടിയത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ്. സെഞ്ചുറി നേടിയ തിലക് വര്‍മയുടെയും (47 പന്തില്‍ 120), സഞ്ജു സാംസണിന്റെയും (56 പന്തില്‍ 109) പ്രകടനമാണ് കരുത്തായത്‌ (Image Credits : PTI)

തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം