Mental health: ദീപിക മുതൽ കോലി വരെ വിഷാദത്തെ മറികടന്ന സെലിബ്രറ്റികൾ ഇവർ
തങ്ങളുടെ മാനസികാവസ്ഥ മോശമാണെന്നും വിഷാദത്തിലും സമ്മർദ്ദത്തിലുമാണെന്നു തുറന്നു പറഞ്ഞ് പല പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്. അതിൽ ദീപിക പദുക്കോൺ മുതൽ വിരാഡ് കോലി വരെ ഉൾപ്പെടുന്നു...

എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോൺ തൻ്റെ മാനസികാരോഗ്യത്തെക്കുറിച്ച് പ്രതികരിച്ചത്. തനിക്ക് വിഷാദരോഗം ഉണ്ടായിരുന്നുവെന്ന് നടി അഭിമുഖത്തിൽ വെളിപ്പെടുത്തി. (ഫോട്ടോ - ഇൻസ്റ്റഗ്രാം)

വണ്ടർമൈൻഡ് പ്ലാറ്റ്‌ഫോമിലേക്ക് ഫണ്ട് ശേഖരിക്കുന്നത് മുതൽ തൻ്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വരെ, സംസാരിക്കുന്നതിൽ നിന്ന് സെലീന ഗോമസ് ഒരിക്കലും ഒഴിഞ്ഞുമാറിയിട്ടില്ല. (ഫോട്ടോ - ഇൻസ്റ്റഗ്രാം)

2012-ൽ തന്റെ ചിത്രം റിലീസ് ചെയ്യുന്നതിനിടയിൽ താൻ കടുത്ത ഉത്കണ്ഠാ പ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്നെന്ന് ശ്രദ്ധ കപൂർ തുറന്നു പറഞ്ഞിട്ടുണ്ട്. (ഫോട്ടോ - ഇൻസ്റ്റഗ്രാം)

ഇലിയാന ഡിക്രൂസ് തന്റെ മാനസിക സംഘർഷം എങ്ങനെ അതിജീവിച്ചു എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായത്താലാണ് തനിക്ക് ഈ ദുരവസ്ഥയിൽ നിന്ന് കരകയറാൻ കഴിഞ്ഞതെന്ന് ബോളിവുഡ് ഹംഗമയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി വിശദീകരിച്ചു. (ഫോട്ടോ - ഇൻസ്റ്റഗ്രാം)

വിരാട് കോലി സ്‌പോർട്‌സിൽ താൻ നേരിട്ട തീവ്രമായ സമ്മർദ്ദത്തെപ്പറ്റിയും അത് മറികടക്കാൻ ക്രിക്കറ്റിൽ നിന്ന് അൽപനാൾ ഇടവേള എടുക്കേണ്ടി വന്നതിനെപ്പറ്റിയും സംസാരിച്ചിട്ടുണ്ട്. (ചിത്രം: ഇൻസ്റ്റാഗ്രാം)

2010-ൽ തോളിനേറ്റ പരിക്കിനെ തുടർന്ന് കിംഗ് ഖാനും മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി പോരാടിയിട്ടുണ്ട്. ഒരു അഭിമുഖത്തിൽ, തനിക്കുണ്ടായ ഗുരുതരമായ പരിക്കിന് ശേഷമുള്ള തൻ്റെ 'വിഷാദാവസ്ഥ'യെക്കുറിച്ച് താരം സംസാരിച്ചു. (ചിത്രം: ഇൻസ്റ്റാഗ്രാം)