Gautam Gambhir: ഇത് മറ്റുള്ളവര്‍ക്കുള്ള അവസരം; രോഹിതിന്റെയും, കോഹ്ലിയുടെയും വിരമിക്കലില്‍ മൗനം വെടിഞ്ഞ് ഗംഭീര്‍
Gautam Gambhir Breaks Silence: രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. രണ്ട് മുതിര്‍ന്ന താരങ്ങളില്ലാതെയാണ് ഇംഗ്ലണ്ടിലേക്ക് പോകേണ്ടി വരികയെന്ന് ഗംഭീര്‍

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. രണ്ട് മുതിര്‍ന്ന താരങ്ങളില്ലാതെയാണ് ഇംഗ്ലണ്ടിലേക്ക് പോകേണ്ടി വരികയെന്ന് അദ്ദേഹം പറഞ്ഞു (Image Credits: PTI)

മറ്റുള്ള താരങ്ങള്‍ക്കുള്ള അവസരമാണിതെന്ന് ചിലപ്പോള്‍ തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ബുദ്ധിമുട്ടേറിയതാണെന്നും അദ്ദേഹം 'ക്രിക്കറ്റ് നെക്സ്റ്റി'നോട് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ജസ്പ്രീത് ബുംറ ഇല്ലാതിരുന്നപ്പോഴും താന്‍ ഇക്കാര്യം പറഞ്ഞതാണ്. ഒരാള്‍ ഇല്ലെങ്കില്‍ അത് മറ്റൊരാള്‍ക്ക് രാജ്യത്തിനായി പ്രത്യേകമായി എന്തെങ്കിലും ചെയ്യാന്‍ അവസരം നല്‍കിയേക്കാം.

അവസരത്തിനായി കാത്തിരിക്കുന്ന മറ്റ് താരങ്ങളുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗംഭീര്‍ പറഞ്ഞു. വിരമിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

എപ്പോള്‍ വിരമിക്കണമെന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. അത് ഉള്ളില്‍ നിന്ന് വരുന്ന തീരുമാനമാണെന്നും ഗംഭീര്‍ പറഞ്ഞു.