Gavi tourism: കോടയും ആനയും പച്ചപ്പുമായി ഗവി കാത്തിരിക്കുന്നു…
Gavi tourism: ഓർഡിനറി എന്ന ചിത്രത്തിലൂടെ സഞ്ചാരികളുടെ മനം കവർന്ന ഗവി. മൃഗങ്ങളും മനുഷ്യരും സമാധാനത്തിൽ കഴിയുന്ന പച്ചപ്പിന്റെ പറുദീസ. ഗവി എന്നും കാഴ്ചയുടെ വിരുന്നൊരുക്കി സഞ്ചാരികളെ കാത്ത് ഇരിക്കുകയാണ്.

സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ഒരു പ്രകൃതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് ഗവിയിലേത്. ഇവിടെ എത്തുന്ന സന്ദര്‍ശകരില്‍ ഭൂരിപക്ഷവും പ്രകൃതി സ്‌നേഹികളാണ് അല്ലെങ്കില്‍ സാഹസപ്രിയര്‍. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

കെ.എസ്.ആർ.ടി.സിയിൽ ആയാലും മറ്റ് വാഹനങ്ങളിലായാലും പോകുന്ന വഴികളിൽ ആനക്കൂട്ടങ്ങൾ സാധാരണയാണ്. ഉപദ്രവിക്കാതെ വഴിയരികിൽ ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടിലുള്ള നിൽപ്പാകും അവർ. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

വിനോദ സഞ്ചാര സ്ഥാപനമായ അലിസ്റ്റെയര്‍ ഇന്റര്‍നാഷണല്‍ ലോകത്തിലെ തന്നെ മുന്‍നിര പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഗവിയെ ഉള്‍പ്പെടുത്തിയതോടെ സന്ദര്‍ശകരുടെ വരവും വര്‍ദ്ധിക്കുന്നുണ്ട്. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

ഇന്ത്യയില്‍ ഉറപ്പായും കാണേണ്ട പ്രദേശങ്ങളിലൊന്ന് എന്ന പദവിയും ഗവിക്കു ലഭിച്ചിട്ടുണ്ട്. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

ഗവി പ്രകൃതി സൗഹൃദ പദ്ധതിയിലെ പ്രമുഖ സവിശേഷത അവിടത്തെ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കുന്നു എന്നതാണ്. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, പ്രത്യേകം തയ്യാറാക്കിയ ടെന്റുകളില്‍ ഔട്ട് ഡോര്‍ ക്യാമ്പിംഗ് , രാത്രി വനയാത്രകള്‍ എന്നിവയാണ് ഇവിടത്തെ സവിശേഷതകള്‍. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)

ഗവിയിലേക്കുള്ള പാതക്കിരുവശവും തേയില തോട്ടങ്ങളാണ്. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ ഗവിയിലേക്കുള്ള വഴിയിലും ആകര്‍ഷണീയമായ സ്ഥലങ്ങളുണ്ട്. (ഫോട്ടോ കടപ്പാട് - gavi.kfdcecotourism.com)