Cancer Symptoms: എപ്പോഴും ക്ഷീണമുണ്ടോ? കുട്ടികളിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ അവഗണിക്കരുത്
Cancer Symptoms in Children: ലോകത്ത് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഈ രോഗം വരാം. എന്നാല്‍ കുട്ടികളില്‍ എങ്ങനെയാണ് ഈ രോഗം കണ്ടെത്തുന്നതെന്ന് അറിയാമോ? കുട്ടികളിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

ക്ഷീണം- കുട്ടികള്‍ക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ക്യാന്‍സര്‍ ലക്ഷണമാകാം അത്. ശരീരത്തിലുള്ള ക്യാന്‍സര്‍ കോശങ്ങളെ ചെറുക്കാന്‍ പ്രതിരോധ സംവിധാനം കൂടുതല്‍ പ്രയ്തനിക്കുന്നതാകാം ക്ഷീണം വരാന്‍ കാരണം. (Halfpoint Images/Moment/Getty Images)

ഭാരം കുറയുന്നു- പെട്ടെന്ന് ഭാരം കുറയുന്നതും ക്യാന്‍സറിന്റെ ലക്ഷണമാകാം. ഇത് ക്യാന്‍സറിന്റേത് മാത്രമല്ല പല രോഗങ്ങളുടെയും ലക്ഷണമാകാന്‍ സാധ്യതയുണ്ട്. കുട്ടികളുടെ ഭാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടാന്‍ ശ്രദ്ധിക്കുക. (Halfpoint Images/Moment/Getty Images)

ദഹന പ്രശ്‌നങ്ങള്‍- കുട്ടികള്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. കുട്ടിക്ക് നല്ല ദഹന വ്യവസ്ഥയുണ്ടെങ്കിലും എന്തെങ്കിലും പ്രത്യേക ഭക്ഷണങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഛര്‍ദി, മലബന്ധം, വയറിളക്കം, ഗ്യാസ്, വയറുവേദന, വിശപ്പില്ലായ്മ എന്നിവയും ഇതില്‍ ഉള്‍പ്പെടാം. Galina Zhigalova/Moment/Getty Images)

സ്ഥിരമായ തലവേദന- ചില കുട്ടികള്‍ക്ക് എപ്പോഴും തലവേദനയുണ്ടാകാറുണ്ട്. അതിനാല്‍ തന്നെ എല്ലാ തലവേദനയും ക്യാന്‍സര്‍ ലക്ഷണമല്ല. എന്നാല്‍ രാവിലെയുള്ള തലവേദന പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിരമായി തലവേദനയുണ്ടെന്ന് കുട്ടി പറയുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. Catherine Falls Commercial/Moment/Getty Images)

താത്പര്യമില്ലായ്മ- കുട്ടിക്കള്‍ക്ക് പുറത്തുപോകാന്‍ താത്പര്യമില്ലാതെ വരുന്നു. വീട്ടില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പണ്ട് താത്പര്യത്തോടെ കുഞ്ഞ് ചെയ്തിരുന്ന പല കാര്യങ്ങളോടും മുഖം തിരിക്കുന്നതും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. (Catherine Falls Commercial/Moment/Getty Images)