ഒരു പവന് ഒന്നരലക്ഷം കടക്കും; വെള്ളി പിന്നെ പറയേണ്ടല്ലോ | Gold prices in Kerala may cross 1.5 lakh due to US–Venezuela tensions with silver also likely to see a sharp surge Malayalam news - Malayalam Tv9

Gold and Silver Prices: ഒരു പവന് ഒന്നരലക്ഷം കടക്കും; വെള്ളി പിന്നെ പറയേണ്ടല്ലോ

Published: 

05 Jan 2026 | 11:43 AM

US–Venezuela Tensions Impact on Gold Prices: ജനുവരിയിലെ ആദ്യ വ്യാപാരം ആരംഭിക്കുന്ന ദിവസം സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,400 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. ഇതോടെ കേരളത്തിലെ സ്വര്‍ണവില വീണ്ടും ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ചു.

1 / 5
അമേരിക്കയും വെനസ്വേലയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെ സ്വര്‍ണം വീണ്ടും ഉയരങ്ങള്‍ കീഴടക്കുകയാണ്. വെനസ്വേലയില്‍ യുഎസ് ആക്രമണം നടത്തുകയും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയുടെ പിടികൂടുകയും ചെയ്തതിന് പിന്നാലെ വിപണിയും തകിടം മറിഞ്ഞു. ലോകത്തില്‍ ഏറ്റവുമധികം എണ്ണ ശേഖരമുള്ള രാജ്യമായ വെനസ്വേലയില്‍ ഉണ്ടായ ഈ സംഭവങ്ങള്‍ ആഗോള വിപണിയെയും പ്രതിരോധത്തിലാക്കുകയായിരുന്നു. (Image Credits: Getty Images)

2 / 5
ജനുവരിയിലെ ആദ്യ വ്യാപാരം ആരംഭിക്കുന്ന ദിവസം സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,400 ഡോളറിന് മുകളിലേക്ക് ഉയര്‍ന്നു. ഇതോടെ കേരളത്തിലെ സ്വര്‍ണവില വീണ്ടും ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ചു. സ്വര്‍ണത്തിന് പുറമെ എണ്ണ വിലയും ഉയരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

3 / 5
മയക്കുമരുന്ന് കടത്തിന് കേസെടുത്താണ് നിക്കാളാസ് മഡുറോയെയും ഭാര്യയെയും യുഎസ് പിടികൂടിയത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഊര്‍ജ വിപണികളെ അസ്വസ്ഥമാക്കുകയും സുരക്ഷിത ആസ്തികളുടെ ആവശ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സുപ്രധാന ജിയോപൊളിറ്റിക്കല്‍ സംഭവമായാണ് വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.

4 / 5
അമേരിക്കയുടെ നടപടികള്‍ തന്നെയാണ് കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണവില വര്‍ധിക്കുന്നതിന് വഴിയൊരുക്കുന്നത്. യുക്രൈന്‍-റഷ്യ സംഘര്‍ഷം, ഇസ്രായേല്‍-പലസ്തീന്‍, ഇറാന്‍ സംഘര്‍ഷം തുടങ്ങി അവസാനം അത് വെനസ്വേലയില്‍ എത്തിനില്‍ക്കുന്നു. ഇന്ത്യയുമായുള്ള താരിഫ് പോരും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. സംഘര്‍ഷം രൂക്ഷമാകുകയാണെങ്കില്‍ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചുവടുമാറുന്നവരുടെ എണ്ണം വര്‍ധിക്കുകയും അത് സ്വര്‍ണത്തിനും വെള്ളിക്കും കരുത്തേകുകയും ചെയ്യും.

5 / 5
വെള്ളിയും അസാധാരണമായ കുതിപ്പാണ് നടത്തുന്നത്. വ്യാവസായിക ആവശ്യങ്ങള്‍ ഉയര്‍ന്നതാണ് വെള്ളിക്ക് ഗുണം ചെയ്തത്. എഐ, ഇലക്ട്രോണിക്‌സ്, ആഡംബര വാഹനങ്ങള്‍, സോളാര്‍ തുടങ്ങിയവയില്‍ നിലവില്‍ കൂടുതലായി വെള്ളി ഉപയോഗിക്കുന്നു. അതോടൊപ്പം തന്നെ സുരക്ഷിത നിക്ഷേപമായും വെള്ളി വിലയിരുത്തപ്പെടുന്നു, ഇതും വില വര്‍ധിക്കുന്നതിന് കാരണമാകുന്നു.

കറിവേപ്പിലയും മല്ലിയിലയും മാസങ്ങളോളം വാടാതിരിക്കണോ?
എന്നും മുട്ട കഴിക്കുന്നത് നല്ലതാണോ?
ഈ അഞ്ച് ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? ജാഗ്രത
മട്ടനോ മീനോ ചിക്കനോ; പ്രോട്ടീൻ കൂടുതൽ ഏതിലാണ്?
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ
വഡോദരയിൽ വിരാട് കോലി എത്തിയപ്പോഴുള്ള ജനക്കൂട്ടം
വയനാട് ചിറക്കരയിൽ കടുവ
പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞപ്പോൾ