Kerala Gold Price: എല്ലാരും അടിച്ചുകേറിവാ, മാടിവിളിച്ച് സ്വര്‍ണം; ഇന്നത്തെ വില ഇങ്ങനെ
Gold Rate: വിവാഹപാര്‍ട്ടികള്‍ക്കെല്ലാം ആശ്വാസകരമായ വാര്‍ത്തയാണ് സ്വര്‍ണവിപണിയില്‍ നിന്നെത്തുന്നത്. എന്നും വിലകൂടിയാല്‍ ശരിയാകില്ല എന്ന് കരുതി കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് വിലകുറഞ്ഞിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 53,360 രൂപ തന്നെയാണ് വില. ഗ്രാമിന് 6,670 രൂപയുമാണ് നിരക്ക്. (Image Credits: Freepik)

കഴിഞ്ഞ ദിവസം പവന് 200 രൂപയാണ് കുറഞ്ഞിരുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. (Image Credits: Getty Images)

എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ സ്ഥിരമായി മാറ്റം സംഭവിക്കുന്നുണ്ട്. ആഗോളവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,494,45 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. (Image Credits: Freepik)

ആഗോള വിപണിയില്‍ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ നേരിയ മാറ്റം ഉണ്ടാകുന്നുണ്ടെങ്കിലും പ്രതീക്ഷയ്ക്ക് വകിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. (Image Credits: Getty Images)

കേരളത്തില്‍ സ്വര്‍ണത്തിന് വിലകുറയുന്നത് ജ്വല്ലറി ഉടമകള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കാരണം ചിങ്ങമാസത്തില്‍ ഒട്ടനവധി വിവാഹങ്ങളാണ് നടക്കാനുള്ളത്. (Image Credits: Freepik)