റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറി സ്വർണവില; അറിയാം ഇന്നത്തെ നിരക്ക് | Gold Silver Rate Today in Kerala on October 3rd, 2024 check latest Gold Silver price of all Major Cities Malayalam news - Malayalam Tv9

Kerala Gold Price: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറി സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

Updated On: 

03 Oct 2024 13:03 PM

Gold Silver Rate Today in Kerala: ഇതോടെ സെപ്റ്റംബർ 27നും ഒക്ടോബർ രണ്ടിനും രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥയായി.

1 / 5കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്നും വർധന. ഇതോടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനെ മറികടന്നിരിക്കുകയാണ്.  ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കിയാണ് ഇന്നത്തെ സ്വര്‍ണവില.(​image credits: gettyimages)

കൊച്ചി: സംസ്ഥാനത്തെ സ്വർണ വിലയിൽ ഇന്നും വർധന. ഇതോടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനെ മറികടന്നിരിക്കുകയാണ്. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കിയാണ് ഇന്നത്തെ സ്വര്‍ണവില.(​image credits: gettyimages)

2 / 5

ഇന്ന് 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് പത്തുരൂപയാണ് ഉയര്‍ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. (​image credits: gettyimages)

3 / 5

ഇതോടെ സെപ്റ്റംബർ 27നും ഒക്ടോബർ രണ്ടിനും രേഖപ്പെടുത്തിയ ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയും എന്ന റെക്കോർഡ് ഇനി പഴങ്കഥയായി.(​image credits: gettyimages)

4 / 5

അതേസമയം, വെള്ളി വില മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇന്നും ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.ഒക്ടോബർ ഒന്നിനു സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നേങ്കിലും തൊട്ടടുത്ത ദിവസം തന്നെ ഉയരുന്ന കാഴ്ചയാണ് കണ്ടത്. (​image credits: gettyimages)

5 / 5

മാസത്തെ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5 വരെ രേഖപ്പെടുത്തിയ ട്രെൻ്റ് ഇടിവായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സ്വർണ വില താഴേയ്ക്കിറങ്ങിയിട്ടില്ല. തുടർന്നാണ് മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയ ശേഷം കഴിഞ്ഞ ആഴ്ചയില്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുന്നതാണ് ദൃശ്യമായത്. (​image credits: gettyimages)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം