Kerala Gold Rate: കൂടിയോ അതോ കുറഞ്ഞോ ? സ്വര്‍ണവില ഇന്ന് എത്ര? പവന്റെ വില അറിയാം
Kerala Gold Rate Today: അന്താരാഷ്ട്ര വിപണിയില്‍ വില കൂടുന്നതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം. ഈ മാസം അഞ്ച് ദിവസത്തിനിടെ മാത്രം 600 രൂപയോളം വര്‍ധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും റെക്കോർഡ് ഉയരത്തിൽ സ്വർണ വില. മൂന്ന് ദിവസമായി ഒരേ വിലയിൽ തന്നെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിനു വില 56960 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ തുടരുകയാണ്. 22 കാരറ്റ് ഗ്രാമിന് 7120 രൂപയും 18 കാരറ്റ് ഗ്രാമിന് 5885 രൂപയുമാണ് നല്‍കേണ്ടത്. (image credits: gettyimages)

ഇസ്രായേൽ-ഇറാൻ യുദ്ധ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വില ഉയർന്നു നിൽക്കുന്നതാണ് ഇതിനു കാരണം. ഇതാണ് കേരളത്തിലെ സ്വർണ്ണ വിലയിലും പ്രതിഫലിക്കുന്നത്. (image credits: gettyimages)

ഇതിനു മുൻപ് ഒക്ടോബർ മൂന്നിനായിരുന്നു സ്വർണവിലയിൽ റെക്കോർഡ് രേഖപ്പെടുത്തിയത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ ഗ്രാമിന് 7110 രൂപയും പവന് 56,880 രൂപയും എന്ന റെക്കോർഡ് പഴങ്കഥയായി.(image credits: gettyimages)

വെള്ളിയുടെ വില ഗ്രാമിന് 100 രൂപയില്‍ തുടരുകയാണ്. ഇനി തിങ്കളാഴ്ചയാകും വിലയില്‍ മാറ്റമുണ്ടാകുക. അടുത്താഴ്ച സ്വര്‍ണം പവന് 57000 കടക്കുമോ എന്നാണ് അറിയേണ്ടത്. ഇനിയും സ്വർണവില കൂടുമെന്ന പ്രവചനങ്ങളുണ്ട്. (image credits: gettyimages)

അന്താരാഷ്ട്ര വിപണിയില്‍ വില കൂടുന്നതാണ് കേരളത്തിലും വില വര്‍ധിക്കാന്‍ കാരണം. ഈ മാസം അഞ്ച് ദിവസത്തിനിടെ മാത്രം 600 രൂപയോളം വര്‍ധിച്ചിട്ടുണ്ട്. വില കൂടി എന്നതു കൊണ്ട് വില്‍പ്പനയില്‍ വലിയ കുറവ് വരില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഇനിയും വില കൂടുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങുകയാണ്.(image credits: gettyimages)